ഹോട്ടലിലെ മലിനജലം തള്ളിയ ടാങ്കര്‍ നാട്ടുകാര്‍ തടഞ്ഞു

കാഞ്ഞങ്ങാട്: ഹോട്ടലിലെ മലിനജലം തള്ളിയ ടാങ്കര്‍ ലോറി നാട്ടുകാര്‍ തടഞ്ഞു. ജീവനക്കാരെ കൈകാര്യം ചെയ്തു. ഇന്ന് പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ പ്രസാദ് ബുക്ക് സ്റ്റാളിന് മുന്നിലാണ് മലിനജലം ഒഴുക്കിയത്. രണ്ടു മണിയോടെയാണ് സംഭവം. ഇത് വഴി ട്രെയിന്‍ ഇറങ്ങി വന്നവന്നവരാണ് സംഭവം ഓട്ടോ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ അറിയിച്ചത്. വിവരമറിഞ്ഞെത്തിയവര്‍ ലോറി തടഞ്ഞിടുകയായിരുന്നു. പിന്നീട് പൊലീസിലും വിവരമറിയിച്ചു.കാഞ്ഞങ്ങാട് സൗത്ത് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെ മലിന ജലമാണ് ഒഴുക്കിയതെന്ന് സംശയിക്കുന്നു. സാധാരണയായി ഇവിടെ നിന്നും ശേഖരിക്കുന്ന മലിനജലം മംഗളൂരുവിലെ […]

കാഞ്ഞങ്ങാട്: ഹോട്ടലിലെ മലിനജലം തള്ളിയ ടാങ്കര്‍ ലോറി നാട്ടുകാര്‍ തടഞ്ഞു. ജീവനക്കാരെ കൈകാര്യം ചെയ്തു. ഇന്ന് പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ പ്രസാദ് ബുക്ക് സ്റ്റാളിന് മുന്നിലാണ് മലിനജലം ഒഴുക്കിയത്. രണ്ടു മണിയോടെയാണ് സംഭവം. ഇത് വഴി ട്രെയിന്‍ ഇറങ്ങി വന്നവന്നവരാണ് സംഭവം ഓട്ടോ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ അറിയിച്ചത്. വിവരമറിഞ്ഞെത്തിയവര്‍ ലോറി തടഞ്ഞിടുകയായിരുന്നു. പിന്നീട് പൊലീസിലും വിവരമറിയിച്ചു.
കാഞ്ഞങ്ങാട് സൗത്ത് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെ മലിന ജലമാണ് ഒഴുക്കിയതെന്ന് സംശയിക്കുന്നു. സാധാരണയായി ഇവിടെ നിന്നും ശേഖരിക്കുന്ന മലിനജലം മംഗളൂരുവിലെ സംസ്‌കരണ കേന്ദ്രത്തിലേക്ക് എത്തിക്കുകയാണ് പതിവ്. എന്നാല്‍ ദൂരയാത്ര ഒഴിവാക്കാന്‍ വേണ്ടി മലിനജലം നഗരത്തില്‍ തന്നെ ഒഴുക്കികളയുകയായിരുന്നു.
ഇത് സ്ഥിരം പതിവാണെന്നും സംശയമുണ്ട്. ഒരുതവണ മംഗളൂരിലേക്ക് പോകുന്നതിനു പകരം ഒന്നില്‍ കൂടുതല്‍ ഹോട്ടലുകളിലെ മലിന ജലം ശേഖരിച്ച് ഒഴുക്കി വിട്ടാല്‍ വന്‍ തുക കിട്ടുന്നത് കൊണ്ടാണ് മലിനജലം ഇവിടെത്തന്നെ ഒഴുക്കി കളയുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. റെയില്‍വേ സ്റ്റേഷന്‍ റോഡ് പരിസരത്ത് ദുര്‍ഗന്ധം പരക്കുന്നതിനാല്‍ പ്രദേശത്തെ കടയുടമകളും യാത്രക്കാരും ദുരിതമനുഭവിക്കുകയാണ്.

Related Articles
Next Story
Share it