പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ വന്നതെന്ന് കരുതി കൊലക്കേസ് പ്രതിയടക്കമുള്ള സംഘത്തെ നാട്ടുകാര്‍ പൊലീസിലേല്‍പ്പിച്ചു

കുമ്പള: പെണ്‍കുട്ടിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോകാന്‍ വന്നതെന്ന് സംശയിച്ച് കളത്തൂരില്‍ കൊലക്കേസ് പ്രതിയും സ്ത്രീയുമടക്കം മൂന്നുപേരെയും ഓട്ടോയും നാട്ടുകാര്‍ തടഞ്ഞുവെച്ച് കുമ്പള പൊലീസിലേല്‍പ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. 11 കാരി വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ ഓട്ടോയിലെത്തിയ സ്ത്രീയടക്കമുള്ളവര്‍ കൈപിടിച്ച് ഓട്ടോയില്‍ കയറ്റാന്‍ ശ്രമിച്ചെന്നാണ് പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞത്. ഇതറിഞ്ഞതോടെ ആള്‍കൂട്ടം സംഘടിക്കുകയും സംഘത്തെ അന്വേഷിക്കുകയുമായിരുന്നു. അതിനിടെയാണ് കളത്തൂര്‍ പള്ളിക്ക് സമീപം ഓട്ടോയും സംഘത്തേയും കണ്ടത്. ആള്‍കൂട്ടം ഓട്ടോയിലുണ്ടായിരുന്നവരെ തടഞ്ഞുവെച്ച് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. 10 ദിവസം മുമ്പ് കണ്ണൂര്‍ സ്വദേശിയും കളത്തൂരില്‍ […]

കുമ്പള: പെണ്‍കുട്ടിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോകാന്‍ വന്നതെന്ന് സംശയിച്ച് കളത്തൂരില്‍ കൊലക്കേസ് പ്രതിയും സ്ത്രീയുമടക്കം മൂന്നുപേരെയും ഓട്ടോയും നാട്ടുകാര്‍ തടഞ്ഞുവെച്ച് കുമ്പള പൊലീസിലേല്‍പ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. 11 കാരി വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ ഓട്ടോയിലെത്തിയ സ്ത്രീയടക്കമുള്ളവര്‍ കൈപിടിച്ച് ഓട്ടോയില്‍ കയറ്റാന്‍ ശ്രമിച്ചെന്നാണ് പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞത്. ഇതറിഞ്ഞതോടെ ആള്‍കൂട്ടം സംഘടിക്കുകയും സംഘത്തെ അന്വേഷിക്കുകയുമായിരുന്നു. അതിനിടെയാണ് കളത്തൂര്‍ പള്ളിക്ക് സമീപം ഓട്ടോയും സംഘത്തേയും കണ്ടത്. ആള്‍കൂട്ടം ഓട്ടോയിലുണ്ടായിരുന്നവരെ തടഞ്ഞുവെച്ച് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. 10 ദിവസം മുമ്പ് കണ്ണൂര്‍ സ്വദേശിയും കളത്തൂരില്‍ വാടക വീട്ടില്‍ താമസക്കാരനുമായയാള്‍ ഓട്ടോ വാങ്ങിയിരുന്നുവത്രെ. ഇത് തിരിച്ചേല്‍പ്പിക്കാന്‍ എത്തിയതായിരുന്നുവെന്നും പള്ളിക്ക് സമീപം നില്‍ക്കുമെന്നാണ് അറിയിച്ചതെന്നും കസ്റ്റഡിയിലുള്ളവര്‍ പറഞ്ഞു. പെണ്‍കുട്ടിയോട് പള്ളി എവിടെയെന്നുമാത്രമാണ് ചോദിച്ചതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. കൊലക്കേസ് പ്രതിയടക്കം മൂന്നുപേരെ പൊലീസ് ജീപ്പില്‍ കയറ്റാന്‍ ശ്രമിക്കുമ്പോള്‍ ഒരു സംഘം കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമുണ്ടായി. ഓട്ടോ ഡ്രൈവര്‍ കണ്ണൂര്‍ ജില്ലയിലെ 15ലേറെ കേസുകളില്‍ പ്രതിയാണെന്നും ഒപ്പമുണ്ടായിരുന്ന സ്ത്രീ ഭാര്യയാണെന്നും പൊലീസ് പറഞ്ഞു. പരാതിയില്ലാത്തതിനാല്‍ ഇവരെ രാത്രിയോടെ വിട്ടയക്കുകയായിരുന്നു.

Related Articles
Next Story
Share it