ജനുവരി ഏഴ് മുതല്‍ 13 വരെ ലയണ്‍സ് ക്ലബ്ബ് സേവന വാരം ആചരിക്കുന്നു

കാസര്‍കോട്: ലയണ്‍സ് ക്ലബ്ബ്‌സ് ഇന്റര്‍നാഷണല്‍ സ്ഥാപകന്‍ മെല്‍വിന്‍ ജോണ്‍സിന്റെ ജന്മദിനാഘോഷങ്ങളോടനുബദ്ധിച്ച് ജനുവരി ഏഴ് മുതല്‍ 13 വരെ ലയണ്‍സ് ക്ലബ്ബുകള്‍ സേവന വാരമായി ആചരിക്കുന്നു. കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ഓരോ ദിവസവും വിവിധ സേവന പരിപാടികള്‍ സംഘടിപ്പിക്കും. ജനുവരി ഏഴിന് രാവിലെ 9 മണി മുതല്‍ 12 മണി വരെ മഞ്ചേശ്വരം ഉപ്പള ലയണ്‍സ് ക്ലബ് ഹാളില്‍ സൗജന്യ നേത്ര രോഗ നിര്‍ണയ ക്യാമ്പും തുടര്‍ന്ന് തിമിര ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്കായി തിമിര ശസ്ത്രക്രിയ ക്യാമ്പും നടക്കും. […]

കാസര്‍കോട്: ലയണ്‍സ് ക്ലബ്ബ്‌സ് ഇന്റര്‍നാഷണല്‍ സ്ഥാപകന്‍ മെല്‍വിന്‍ ജോണ്‍സിന്റെ ജന്മദിനാഘോഷങ്ങളോടനുബദ്ധിച്ച് ജനുവരി ഏഴ് മുതല്‍ 13 വരെ ലയണ്‍സ് ക്ലബ്ബുകള്‍ സേവന വാരമായി ആചരിക്കുന്നു. കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ഓരോ ദിവസവും വിവിധ സേവന പരിപാടികള്‍ സംഘടിപ്പിക്കും.
ജനുവരി ഏഴിന് രാവിലെ 9 മണി മുതല്‍ 12 മണി വരെ മഞ്ചേശ്വരം ഉപ്പള ലയണ്‍സ് ക്ലബ് ഹാളില്‍ സൗജന്യ നേത്ര രോഗ നിര്‍ണയ ക്യാമ്പും തുടര്‍ന്ന് തിമിര ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്കായി തിമിര ശസ്ത്രക്രിയ ക്യാമ്പും നടക്കും.

ജനുവരി 7 മുതല്‍ 13 വരെ എല്ലാ ദിവസവും കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ മുഴുവന്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ ഉച്ച ഭക്ഷണ വിതരണം കാസര്‍കോട് ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ നടക്കും.

ജനുവരി 9ന് രാവിലെ കാഞ്ഞങ്ങാട് നഗരത്തില്‍ പ്രമേഹ ബോധവല്‍ക്കരണ റാലി, സൗജന്യ പ്രമേഹ നിര്‍ണയ ക്യാമ്പ്, ഗ്ലൂക്കോമീറ്റര്‍ വിതരണം എന്നിവ കാഞ്ഞങ്ങാട് ടൗണ്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടക്കും.

ജനുവരി 10ന് ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ബേക്കല്‍ കോട്ട പരിസരത്ത് നൂറ് വൃക്ഷ തൈകള്‍ സംരക്ഷണ വലയങ്ങള്‍ സ്ഥാപിച്ച് സംരക്ഷിക്കും.

ജനുവരി 11ന് കോവിഡിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കാവശ്യമായ മാസ്‌ക്ക്, സാനിറ്റൈസര്‍ എന്നിവ വിതരണം ചെയ്യും.

ജനുവരി 12ന് നീലേശ്വരം ടൗണ്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്കുള്ള ധനസഹായ വിതരണവും ചന്ദ്രഗിരി ക്ലബിന്റെ നേതൃത്വത്തില്‍, ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സെമിനാറും നടക്കും.

ജനുവരി 13ന് മെല്‍വിന്‍ ജോണ്‍സിന്റെ ജന്മദിനത്തില്‍ വിദ്യാനഗര്‍ ക്ലബിന്റെ നേതൃത്വത്തില്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് ക്ലിനിക്കുകള്‍ക്കാവശ്യമായ അവശ്യസാധനങ്ങള്‍ വിതരണം ചെയ്യും.

കാസര്‍കോട് ജില്ലയിലെ മുഴുവന്‍ ലയണ്‍സ് ക്ലബ്ബുകളും സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് ജോയിന്റ് കാബിനറ്റ് സെക്രട്ടറി ലയണ്‍ അഡ്വ. കെ. വിനോദ് കുമാര്‍ അറിയിച്ചു.

Related Articles
Next Story
Share it