മൊഗ്രാല്‍ കവികളുടെ കണ്ണികള്‍ അറ്റുപോകാതെ<br>സൂക്ഷിക്കണം-എം.സി ഖമറുദ്ദീന്‍
മൊഗ്രാല്‍: മാപ്പിള കലകള്‍ക്ക് ഏറെ വളക്കൂറുള്ള മൊഗ്രാലില്‍ മാപ്പിള കവികളുടെ കണ്ണികള്‍ അറ്റു പോകാതെ സൂക്ഷിക്കന്‍ പ്രത്യേക പരിശീലന കേന്ദ്രം ആരംഭിക്കാന്‍ മാപ്പിള കലാ കൂട്ടായ്മകള്‍ വളര്‍ന്നു വരണമെന്ന് ഗായകനും പാട്ടെഴുത്തുകാരനുമായ മുന്‍ എം.എല്‍.എ എം.സി ഖമറുദ്ദീന്‍ ആവശ്യപ്പെട്ടു. കേരള മാപ്പിള കലാ അക്കാദമി മൊഗ്രാല്‍ ചാപ്റ്ററിന്റെ തുടക്കം കുറിച്ച് സംഘടിപ്പിച്ച 'പിരിസപ്പാട്ട്' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൊഗ്രാല്‍ ടി.എം കുഞ്ഞി സണ്‍സ് കോമ്പൗണ്ടില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ […]

മൊഗ്രാല്‍: മാപ്പിള കലകള്‍ക്ക് ഏറെ വളക്കൂറുള്ള മൊഗ്രാലില്‍ മാപ്പിള കവികളുടെ കണ്ണികള്‍ അറ്റു പോകാതെ സൂക്ഷിക്കന്‍ പ്രത്യേക പരിശീലന കേന്ദ്രം ആരംഭിക്കാന്‍ മാപ്പിള കലാ കൂട്ടായ്മകള്‍ വളര്‍ന്നു വരണമെന്ന് ഗായകനും പാട്ടെഴുത്തുകാരനുമായ മുന്‍ എം.എല്‍.എ എം.സി ഖമറുദ്ദീന്‍ ആവശ്യപ്പെട്ടു. കേരള മാപ്പിള കലാ അക്കാദമി മൊഗ്രാല്‍ ചാപ്റ്ററിന്റെ തുടക്കം കുറിച്ച് സംഘടിപ്പിച്ച 'പിരിസപ്പാട്ട്' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൊഗ്രാല്‍ ടി.എം കുഞ്ഞി സണ്‍സ് കോമ്പൗണ്ടില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സെഡ് എ മൊഗ്രാല്‍ സ്വാഗതം പറഞ്ഞു. ഗായകന്‍ അസീസ് തായിനേരി, കെ.എം.കെ.എ സംസ്ഥാന ചീഫ് കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് അലി മാസ്റ്റര്‍ തൃക്കരിപ്പൂര്‍, സംസ്ഥാന സെക്രട്ടറി മുജീബ് കമ്പാര്‍, ജില്ലാ സെക്രട്ടറി കബീര്‍ ചെര്‍ക്കളം, ജില്ലാ വൈസ് പ്രസിഡണ്ട് എം. മാഹിന്‍ മാസ്റ്റര്‍ പ്രസംഗിച്ചു. ചാപ്റ്റര്‍ ഓര്‍ഗനൈസിങ് സെക്രട്ടറി എ.കെ ആരിഫ് നന്ദി പറഞ്ഞു. എം.എ നജീബ്, ബഷീര്‍ അഹമദ് സിദ്ദിഖ്, മുഹമ്മദ് നിസാര്‍ പെര്‍വാഡ്, അബ്ദുല്ല കുഞ്ഞി ഹാജി ഖന്ന, ഡോ.ഇസ്മായില്‍, അബ്ദുല്ല താജ്, സുര്‍ത്തിമുല്ല അബ്ദുല്‍ റഹ്മാന്‍, അബ്ദുല്ല കണ്ടത്തില്‍ പുത്തിഗെ, കെ.എ അബ്ദുല്‍ റഹ്മാന്‍, എം.എ മൂസ, ടി.എം നവാസ്, ഹമീദ് പെര്‍വാഡ്, ഷക്കീല്‍ അബ്ദുല്ല, യു.എം ഷഹീര്‍ സംബന്ധിച്ചു. ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ടി.എം ശുഹൈബ്, എ.എം സിദ്ദിഖ് റഹ്മാന്‍, അഷ്‌റഫ് പെര്‍വാഡ്, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, മുഹമ്മദ് സ്മാര്‍ട്, മുഹമ്മദ് അബ്‌കോ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.