കാഞ്ഞങ്ങാട് കടലോരത്ത് രാത്രിയില്‍ അജ്ഞാതകപ്പലിന്റെ വെളിച്ചം പരക്കുന്നു, ആശങ്കയോടെ തീരദേശവാസികള്‍; തിരച്ചിലില്‍ ഒന്നും കണ്ടെത്തിനായില്ലെന്ന് കോസ്റ്റല്‍ പൊലീസ്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കടലോരത്ത് രാത്രിയില്‍ അജ്ഞാത കപ്പലിന്റെ വെളിച്ചം പരക്കുന്നു. ആഴക്കടലില്‍ നിന്നാണ് കഴിഞ്ഞ രണ്ട് ദിവസമായി രാത്രിയില്‍ കപ്പല്‍ വെളിച്ചം പരക്കുന്നത്. ഇതുസംബന്ധിച്ച വിവരം പുറത്തുവന്നതോടെ തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പൊലീസ് ബോട്ടുകളിലും മറ്റുമായി കടലില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. വരും ദിവസങ്ങളിലും തിരച്ചില്‍ തുടരുമെന്ന് തീരദേശ പൊലീസ് പറഞ്ഞു. കേന്ദ്ര ഇന്റലിജന്‍സും അന്വേഷണം നടത്തിവരികയാണ്. കപ്പലില്‍ നിന്നുള്ള വെളിച്ചം കടല്‍ത്തീരത്തുടനീളം പരന്നതായി ഈ ഭാഗങ്ങളിലെ തീരദേശവാസികളാണ് വെളിപ്പെടുത്തിയത്. ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകളും […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കടലോരത്ത് രാത്രിയില്‍ അജ്ഞാത കപ്പലിന്റെ വെളിച്ചം പരക്കുന്നു. ആഴക്കടലില്‍ നിന്നാണ് കഴിഞ്ഞ രണ്ട് ദിവസമായി രാത്രിയില്‍ കപ്പല്‍ വെളിച്ചം പരക്കുന്നത്. ഇതുസംബന്ധിച്ച വിവരം പുറത്തുവന്നതോടെ തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പൊലീസ് ബോട്ടുകളിലും മറ്റുമായി കടലില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. വരും ദിവസങ്ങളിലും തിരച്ചില്‍ തുടരുമെന്ന് തീരദേശ പൊലീസ് പറഞ്ഞു. കേന്ദ്ര ഇന്റലിജന്‍സും അന്വേഷണം നടത്തിവരികയാണ്. കപ്പലില്‍ നിന്നുള്ള വെളിച്ചം കടല്‍ത്തീരത്തുടനീളം പരന്നതായി ഈ ഭാഗങ്ങളിലെ തീരദേശവാസികളാണ് വെളിപ്പെടുത്തിയത്. ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകളും മറ്റ് കപ്പലുകളും തുറമുഖത്തിലൂടെ കടന്നുപോകാതെ കടലില്‍ ഇറങ്ങില്ല. എന്നാല്‍ തുറമുഖത്ത് ഇറങ്ങാതെ കടലിലേക്ക് കപ്പല്‍ വരികയാണെന്ന സംശയം ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. കടല്‍ വഴി കപ്പലുകളിലും മറ്റും മയക്കുമരുന്ന്, ആയുധങ്ങള്‍, സ്വര്‍ണം എന്നിവ കടത്തുന്നതായി നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഇത്തരം സംഘങ്ങള്‍ കാസര്‍കോട് ജില്ലയിലും എത്തിപ്പെടാമെന്നാണ് നിഗമനം. ഇത് സംബന്ധിച്ച് എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഇന്റലിജന്‍സ് അറിയിപ്പ് നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ ജാഗ്രത പാലിക്കാന്‍ ഇന്ത്യന്‍ നാവികസേനയ്ക്കും തീരസംരക്ഷണ സേനയ്ക്കും നിര്‍ദേശം നല്‍കി. അതേ സമയം കാഞ്ഞങ്ങാട്ട് കടലില്‍ പ്രത്യക്ഷപ്പെട്ടത് കപ്പല്‍ തന്നെയാണെന്ന് ഉറപ്പിക്കാറായിട്ടില്ലെന്ന് തീരദേശ പൊലീസ് പറഞ്ഞു. ആഴക്കടലില്‍ മത്സബന്ധനത്തിനമെത്തിയവര്‍ ഉപേക്ഷിച്ചുപോയ വസ്തുവില്‍ നിന്നുള്ള വെളിച്ചമാകാനും സാധ്യതയുണ്ടെന്ന് കോസ്റ്റല്‍ പൊലീസ് വ്യക്തമാക്കി.