സ്‌കൂട്ടര്‍ മറിഞ്ഞ് എല്‍.ഐ.സി ഏജന്റ് മരിച്ചു

കാഞ്ഞങ്ങാട്: സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് എല്‍.ഐ.സി ഏജന്റ് മരിച്ചു. പിലിക്കോട് വറക്കോട്ട് വയല്‍ എക്കച്ചിയിലെ ലക്ഷ്മിയുടെ മകന്‍ പി.വി ശ്രീധരന്‍ (54) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് അപകടം പിലിക്കോട് വീത്കുന്നിന് സമീപം ഓവുചാലിലേക്ക് സ്‌കൂട്ടര്‍ മറിയുകയായിരുന്നു. ഏറെ സമയം അബോധാവസ്ഥയില്‍ കഴിഞ്ഞ ശ്രീധരനെ ഇതു വഴി പോയവരാണ് അപകടം കണ്ട് കരിവെള്ളൂരിലെ ആസ്പത്രിയിലെത്തിച്ചത്. നില ഗുരതരമായതിനാല്‍ പരിയാരത്തേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ഭാഗീരഥി. രണ്ടു മക്കളുണ്ട്.

കാഞ്ഞങ്ങാട്: സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് എല്‍.ഐ.സി ഏജന്റ് മരിച്ചു. പിലിക്കോട് വറക്കോട്ട് വയല്‍ എക്കച്ചിയിലെ ലക്ഷ്മിയുടെ മകന്‍ പി.വി ശ്രീധരന്‍ (54) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് അപകടം
പിലിക്കോട് വീത്കുന്നിന് സമീപം ഓവുചാലിലേക്ക് സ്‌കൂട്ടര്‍ മറിയുകയായിരുന്നു. ഏറെ സമയം അബോധാവസ്ഥയില്‍ കഴിഞ്ഞ ശ്രീധരനെ ഇതു വഴി പോയവരാണ് അപകടം കണ്ട് കരിവെള്ളൂരിലെ ആസ്പത്രിയിലെത്തിച്ചത്. നില ഗുരതരമായതിനാല്‍ പരിയാരത്തേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ഭാഗീരഥി. രണ്ടു മക്കളുണ്ട്.

Related Articles
Next Story
Share it