ലെന്‍സ്‌ഫെഡ് കലക്ടറേറ്റ് ധര്‍ണ സംഘടിപ്പിച്ചു

കാസര്‍കോട്: നിര്‍മ്മാണമേഖലയെ സംരക്ഷിക്കുക, വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപ്പെടുക, ജില്ലകള്‍ തോറും വില നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തുക, നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പു വരുത്തുക, നിര്‍മ്മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ലൈസന്‍സ്ഡ് എഞ്ചിനീയേഴ്‌സ് ആന്റ് സൂപ്പര്‍ വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് പരിസരത്ത് ധര്‍ണ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡണ്ട് സി.എസ്. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡണ്ട് എ.സി. ജോഷി അധ്യക്ഷത വഹിച്ചു. സംസ്ഥാന […]

കാസര്‍കോട്: നിര്‍മ്മാണമേഖലയെ സംരക്ഷിക്കുക, വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപ്പെടുക, ജില്ലകള്‍ തോറും വില നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തുക, നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പു വരുത്തുക, നിര്‍മ്മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ലൈസന്‍സ്ഡ് എഞ്ചിനീയേഴ്‌സ് ആന്റ് സൂപ്പര്‍ വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് പരിസരത്ത് ധര്‍ണ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡണ്ട് സി.എസ്. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡണ്ട് എ.സി. ജോഷി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോ. സെക്രട്ടറി ഇ.പി. ഉണ്ണികൃഷ്ണന്‍, സംസ്ഥാന സമിതി അംഗങ്ങളായ കെ.ജെ. തോമസ്, കെ.എ. സാലി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി പി.രാജന്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ എന്‍.വി. പവിത്രന്‍ നന്ദിയും പറഞ്ഞു. സംഘടനയുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള നിവേദനം ജില്ലാ കലക്ടര്‍ക്ക് കൈമാറി.

Related Articles
Next Story
Share it