മറുപടി സഭയെ അവഹേളിക്കുന്നത്; കസ്റ്റംസിന് നിയമസഭാ സമിതിയുടെ നോട്ടീസ്

തിരുവനന്തപുരം: സഭയെ അവഹേളിച്ചുവെന്നാരോപിച്ച് നിയമസഭ സമിതി കസ്റ്റംസിന് നോട്ടീസയച്ചു. ചട്ടലംഘനം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ കസ്റ്റംസ് നിയമസഭയ്ക്ക് നല്‍കിയ മറുപടി സഭയെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി എത്തിക്‌സ് ആന്‍ഡ് പ്രിവിലെജസ് കമ്മിറ്റിയാണ് നോട്ടീസ് അയച്ചത്. നേരത്തെ സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതേക്കുറിച്ച് രാജു എബ്രഹാം എം.എല്‍.എ നല്‍കിയ പരാതിയിലാണ് നടപടി. സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. ആദ്യം നല്‍കിയ നോട്ടീസിലെ ചട്ടലംഘനം നിയമസഭാ സെക്രട്ടറിയേറ്റ് കസ്റ്റംസിന്റെ ശ്രദ്ധയില്‍ പെടുത്തി. ഇതിന് നല്‍കിയ […]

തിരുവനന്തപുരം: സഭയെ അവഹേളിച്ചുവെന്നാരോപിച്ച് നിയമസഭ സമിതി കസ്റ്റംസിന് നോട്ടീസയച്ചു. ചട്ടലംഘനം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ കസ്റ്റംസ് നിയമസഭയ്ക്ക് നല്‍കിയ മറുപടി സഭയെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി എത്തിക്‌സ് ആന്‍ഡ് പ്രിവിലെജസ് കമ്മിറ്റിയാണ് നോട്ടീസ് അയച്ചത്.

നേരത്തെ സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതേക്കുറിച്ച് രാജു എബ്രഹാം എം.എല്‍.എ നല്‍കിയ പരാതിയിലാണ് നടപടി. സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. ആദ്യം നല്‍കിയ നോട്ടീസിലെ ചട്ടലംഘനം നിയമസഭാ സെക്രട്ടറിയേറ്റ് കസ്റ്റംസിന്റെ ശ്രദ്ധയില്‍ പെടുത്തി. ഇതിന് നല്‍കിയ മറുപടിയിലാണ് നിയമസഭയെ അവഹേളിച്ചതായി കണ്ടെത്തിയത്.

സഭാ ചട്ടങ്ങളെ കസ്റ്റംസ് തെറ്റായി വ്യാഖ്യാനിച്ചുവെന്ന് നിയമസഭയുടെ നോട്ടീസില്‍ പറയുന്നു. മറുപടി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതും അവഹേളനമാണെന്ന് നോട്ടീസിലുണ്ട്. അതേസമയം മറുപടിക്ക് സമയം നീട്ടി നല്‍കണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു.

Related Articles
Next Story
Share it