പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം ഇടതുമുന്നണി സര്‍ക്കാര്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മന്ത്രിമാരില്‍ ആദ്യ ഊഴം സി.പി.ഐയിലെ കെ. രാജനായിരുന്നു. പിന്നാലെ കേരള കോണ്‍ഗ്രസ് എമ്മിലെ റോഷി അഗസ്റ്റിന്‍, ജനതാദള്‍ എസിലെ കെ. കൃഷ്ണന്‍കുട്ടി, എന്‍.സി.പിയിലെ എ.കെ ശശീന്ദ്രന്‍, ഐ.എന്‍.എല്ലിന്റെ അഹമ്മദ് ദേവര്‍ കോവില്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചെയ്തു. അള്ളാഹുവിന്റെ നാമത്തിലാണ് അഹമ്മദ് ദേവര്‍ കോവില്‍ […]

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം ഇടതുമുന്നണി സര്‍ക്കാര്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മന്ത്രിമാരില്‍ ആദ്യ ഊഴം സി.പി.ഐയിലെ കെ. രാജനായിരുന്നു. പിന്നാലെ കേരള കോണ്‍ഗ്രസ് എമ്മിലെ റോഷി അഗസ്റ്റിന്‍, ജനതാദള്‍ എസിലെ കെ. കൃഷ്ണന്‍കുട്ടി, എന്‍.സി.പിയിലെ എ.കെ ശശീന്ദ്രന്‍, ഐ.എന്‍.എല്ലിന്റെ അഹമ്മദ് ദേവര്‍ കോവില്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചെയ്തു. അള്ളാഹുവിന്റെ നാമത്തിലാണ് അഹമ്മദ് ദേവര്‍ കോവില്‍ സത്യപ്രതിജ്ഞ ചെയ്തത്. ഇതിന് പിന്നാലെ ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ആന്റണി രാജുവും ഇടതു സ്വതന്ത്രനായി മത്സരിച്ച വി. അബ്ദുല്‍റഹിമാനും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. സിപിഐയുടെ ജി ആര്‍ അനിലും സിപിഎമ്മിലെ കെ എന്‍ ബാലഗോപാലും ഡോ. ആര്‍ ബിന്ദുവും സിപിഐയിലെ ജെ ചിഞ്ചുറാണിയും സഗൗരവം സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് എം എന്‍ ഗോവിന്ദന്‍, മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണന്‍, പി രാജീവ്, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, വി എന്‍ വാസവന്‍, വീണ ജോര്‍ജ് എന്നിവരും ഗവര്‍ണര്‍ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്തു.

https://www.facebook.com/utharadesam/videos/136338441879553/

രണ്ടാം പിണറായി സർക്കാറിന്റെ സത്യപ്രതിജ്ഞ- തൽസമയം- തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം -Live
#UtharadesamChannel

Related Articles
Next Story
Share it