കോണ്‍ഗ്രസ് ഇല്ലാത്ത ഇന്ത്യയിലെ രാഷ്ട്രീയ ശൂന്യത നികത്താന്‍ ഇടതുപക്ഷത്തിനാവില്ല; സി.പി.ഐ നേതാവ് ബിനോയ് വിശ്വം എം.പി.

കൊച്ചി: കോണ്‍ഗ്രസ് ഇല്ലാത്ത ഇന്ത്യയിലെ രാഷ്ട്രീയ ശൂന്യത നികത്താന്‍ ഇടതുപക്ഷത്തിനാവില്ലെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം എം.പി. രാജ്യത്ത് കോണ്‍ഗ്രസ് തകര്‍ന്നാലുണ്ടാകുന്ന രാഷ്ട്രീയ ശൂന്യത നികത്താന്‍ ഇടതുപക്ഷത്തിന് കെല്‍പ്പില്ലെന്നും അതുകൊണ്ട് കോണ്‍ഗ്രസ് തകര്‍ന്നു പോകരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. കൊച്ചിയില്‍ പി.ടി തോമസ് അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന് വലിയ പ്രാധാന്യമുണ്ട്. കോണ്‍ഗ്രസ് തകര്‍ന്നാല്‍ സംഘ്പരിവാര്‍ ശക്തികള്‍ ഇടംപിടിക്കും. ഇക്കാര്യത്തില്‍ തിരിച്ചറിവ് ഉണ്ടാകണം. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ കാതല്‍ നെഹ്റുവിന്റെ രാഷ്ട്രീയം ആയിരുന്നു. ഇതില്‍ […]

കൊച്ചി: കോണ്‍ഗ്രസ് ഇല്ലാത്ത ഇന്ത്യയിലെ രാഷ്ട്രീയ ശൂന്യത നികത്താന്‍ ഇടതുപക്ഷത്തിനാവില്ലെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം എം.പി. രാജ്യത്ത് കോണ്‍ഗ്രസ് തകര്‍ന്നാലുണ്ടാകുന്ന രാഷ്ട്രീയ ശൂന്യത നികത്താന്‍ ഇടതുപക്ഷത്തിന് കെല്‍പ്പില്ലെന്നും അതുകൊണ്ട് കോണ്‍ഗ്രസ് തകര്‍ന്നു പോകരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. കൊച്ചിയില്‍ പി.ടി തോമസ് അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിന് വലിയ പ്രാധാന്യമുണ്ട്. കോണ്‍ഗ്രസ് തകര്‍ന്നാല്‍ സംഘ്പരിവാര്‍ ശക്തികള്‍ ഇടംപിടിക്കും. ഇക്കാര്യത്തില്‍ തിരിച്ചറിവ് ഉണ്ടാകണം. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ കാതല്‍ നെഹ്റുവിന്റെ രാഷ്ട്രീയം ആയിരുന്നു. ഇതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അപചയമുണ്ടായി. കോണ്‍ഗ്രസുമായി തനിക്ക് വിയോജിപ്പുണ്ട്. എന്നാല്‍, ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ശൂന്യതയുണ്ടാകും. കോണ്‍ഗ്രസിന് മാത്രമേ ആ ശൂന്യത നികത്താന്‍ കഴിയുകയുള്ളൂ. ബിനോയ് വിശ്വം പറഞ്ഞു.

Related Articles
Next Story
Share it