മെഡിക്കല്‍ കോളേജിനോടുള്ള അവഗണനക്കെതിരെ പ്രതീകാത്മക ഒ.പി ഒരുക്കി ലീഗിന്റെ പ്രതിഷേധം

ബദിയടുക്ക: ഗവ. മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരും വകുപ്പ് മന്ത്രിയും നല്‍കുന്ന ഉറപ്പുകളും വാഗ്ദാനങ്ങളും നിരന്തരം ലംഘിക്കുന്നതില്‍ പ്രതിഷേധിച്ച് മുസ്ലിംലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം തുടങ്ങി. ആദ്യഘട്ടമെന്ന നിലയില്‍ ഇന്ന് മെഡിക്കല്‍ കോളേജില്‍ പ്രതീകാത്മക ഒ.പി ഒരുക്കി പ്രതിഷേധിച്ചു. മുസ്ലിംലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. എ. അബ്ദുല്‍റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, കല്ലട്ര മാഹിന്‍ […]

ബദിയടുക്ക: ഗവ. മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരും വകുപ്പ് മന്ത്രിയും നല്‍കുന്ന ഉറപ്പുകളും വാഗ്ദാനങ്ങളും നിരന്തരം ലംഘിക്കുന്നതില്‍ പ്രതിഷേധിച്ച് മുസ്ലിംലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം തുടങ്ങി. ആദ്യഘട്ടമെന്ന നിലയില്‍ ഇന്ന് മെഡിക്കല്‍ കോളേജില്‍ പ്രതീകാത്മക ഒ.പി ഒരുക്കി പ്രതിഷേധിച്ചു. മുസ്ലിംലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. എ. അബ്ദുല്‍റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, കല്ലട്ര മാഹിന്‍ ഹാജി, വി.കെ.പി ഹമീദലി, പി.എം മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, എ.എം കടവത്ത്, അന്‍വര്‍ ചേരങ്കൈ, അഷ്‌റഫ് എടനീര്‍, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it