സംഘടനാ നേതാക്കള്‍ക്ക് സഅദിയ്യയില്‍ സ്വീകരണം നല്‍കി

ദേളി: പ്രാസ്ഥാനിക സാരഥികള്‍ക്ക് ജാമിഅ സഅദിയ്യയില്‍ സ്‌നേഹാദരം സംഘടിപ്പിച്ചു. കേരളാ മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് പുനഃസംഘടനാ പ്രവര്‍ത്തകര്‍ക്ക് ജില്ലയില്‍ സമാപനം കുറിച്ച് പുതിയ ജില്ലാ ഘടകങ്ങള്‍ നിലവില്‍ വന്ന സാഹചര്യത്തിലാണ് നവ സാരഥികള്‍ക്ക് സഅദിയ്യ ആദരം ഒരുക്കിയത്. പ്രാസ്ഥാനിക മുന്നേറ്റത്തില്‍ വലിയ ത്യാഗം ചെയ്ത സ്ഥാപനമാണ് സഅദിയ്യയെന്ന് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ സ്‌നേഹാദരം ഉദ്ഘാടനം ചെയ്ത് പറഞ്ഞു. സഅദിയ്യ സെക്രട്ടറി എ.പി. അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. സഅദിയ്യ സെക്രട്ടറി കെ.പി. ഹുസൈന്‍ […]

ദേളി: പ്രാസ്ഥാനിക സാരഥികള്‍ക്ക് ജാമിഅ സഅദിയ്യയില്‍ സ്‌നേഹാദരം സംഘടിപ്പിച്ചു. കേരളാ മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് പുനഃസംഘടനാ പ്രവര്‍ത്തകര്‍ക്ക് ജില്ലയില്‍ സമാപനം കുറിച്ച് പുതിയ ജില്ലാ ഘടകങ്ങള്‍ നിലവില്‍ വന്ന സാഹചര്യത്തിലാണ് നവ സാരഥികള്‍ക്ക് സഅദിയ്യ ആദരം ഒരുക്കിയത്.
പ്രാസ്ഥാനിക മുന്നേറ്റത്തില്‍ വലിയ ത്യാഗം ചെയ്ത സ്ഥാപനമാണ് സഅദിയ്യയെന്ന് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ സ്‌നേഹാദരം ഉദ്ഘാടനം ചെയ്ത് പറഞ്ഞു. സഅദിയ്യ സെക്രട്ടറി എ.പി. അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. സഅദിയ്യ സെക്രട്ടറി കെ.പി. ഹുസൈന്‍ സഅദി സ്വാഗതവും കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി നന്ദിയും പറഞ്ഞു. ഇസ്മാഈല്‍ സഅദി പാറപ്പള്ളി അനുമോദന പ്രസംഗവും നടത്തി.
കേരളാ മുസ്‌ലിം ജമാഅത്ത് ജില്ലാ സാരഥികളായ ബി.എസ്.അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുല്‍ ഹകീം ഹാജി കളനാട്, സുലൈമാന്‍ കരിവെള്ളൂര്‍, സി.എല്‍. ഹമീദ് ചെമ്മനാട്, കെ.എച്ച്. അബ്ദുല്ല മാസ്റ്റര്‍. എസ്.വൈ.എസ്. നേതാക്കളായ ബഷീര്‍ പുളിക്കൂര്‍, പാത്തൂര്‍ മുഹമ്മദ് സഖാഫി, സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുല്‍ കരീം ദര്‍ബാര്‍കട്ടെ, മൂസ സഖാഫി കളത്തൂര്‍, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, അബൂബക്കര്‍ സിദ്ദീഖ് സഖാഫി ബായാര്‍, അഹ്‌മദ് മുസ്‌ലിയാര്‍ കുണിയ, അബൂബക്കര്‍ കാമില്‍ സഖാഫി പാവൂറട്ക്ക, ശാഫി സഅദി ഷിറിയ, താജുദ്ദീന്‍ മാസ്റ്റര്‍. എസ്.എസ്.എഫ് നേതാക്കളായ സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ഉമറുല്‍ ഫാറൂഖ് പൊസോട്ട, അബ്ദുല്‍ റഷീദ് സഅദി, ഷംസീര്‍ സൈനി, ശാഫി ബിന്‍ ശാദുലി, നംഷാദ് ബേക്കൂര്‍, റഈസ് മുഈനി, മന്‍സൂര്‍ കൈനോത്ത്, തസ്‌ലീം കുന്നില്‍, അസ്‌ലം ആദൂര്‍, സിദ്ദീഖ് സഖാഫി കളത്തൂര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it