ആളുകളെ പെണ്‍വാണിഭ കേന്ദ്രത്തിലേക്ക് എത്തിച്ച് പണം കവരുന്ന സംഘത്തിലെ തലവന്‍ അറസ്റ്റില്‍

ദുബൈ: ആളുകളെ പെണ്‍വാണിഭ കേന്ദ്രത്തിലേക്ക് എത്തിച്ച് പണം കവരുന്ന സംഘത്തിലെ തലവന്‍ ദുബൈയില്‍ അറസ്റ്റിലായി. നാല് വര്‍ഷമായി നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ദുബൈയിലെ നയിഫ് ഏരിയയിലെ ഒരു വീട് പെണ്‍വാണിഭ കേന്ദ്രമാക്കി മാറ്റി ഇവിടേക്ക് സന്ദര്‍ശകരെ എത്തിച്ചായിരുന്നു തട്ടിപ്പ്. സ്ഥലത്തെത്തുന്ന സന്ദര്‍ശകരെ സ്ത്രീകള്‍ക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്ത ശേഷം പണം കവരുകയും പരാതിപ്പെട്ടാല്‍ ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ മൂന്ന് ഇന്ത്യക്കാരെ കബളിപ്പിച്ച് സംഘം പണം തട്ടിയെടുത്തിരുന്നു. കുറഞ്ഞ വിലയില്‍ മാംസം ലഭിക്കുമെന്ന് […]

ദുബൈ: ആളുകളെ പെണ്‍വാണിഭ കേന്ദ്രത്തിലേക്ക് എത്തിച്ച് പണം കവരുന്ന സംഘത്തിലെ തലവന്‍ ദുബൈയില്‍ അറസ്റ്റിലായി. നാല് വര്‍ഷമായി നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ദുബൈയിലെ നയിഫ് ഏരിയയിലെ ഒരു വീട് പെണ്‍വാണിഭ കേന്ദ്രമാക്കി മാറ്റി ഇവിടേക്ക് സന്ദര്‍ശകരെ എത്തിച്ചായിരുന്നു തട്ടിപ്പ്.

സ്ഥലത്തെത്തുന്ന സന്ദര്‍ശകരെ സ്ത്രീകള്‍ക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്ത ശേഷം പണം കവരുകയും പരാതിപ്പെട്ടാല്‍ ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ മൂന്ന് ഇന്ത്യക്കാരെ കബളിപ്പിച്ച് സംഘം പണം തട്ടിയെടുത്തിരുന്നു. കുറഞ്ഞ വിലയില്‍ മാംസം ലഭിക്കുമെന്ന് പറഞ്ഞായിരുന്നു യുവാക്കളെ അവരുടെ താവളത്തിലേക്ക് എത്തിച്ചത്. എന്നാല്‍ ഒരു സംഘം ബംഗ്ലാദേശികള്‍ ചേര്‍ന്ന് ആക്രമിക്കുകയുമായിരുന്നു എന്ന് 45 കാരനായ ഇന്ത്യക്കാരന്‍ പറഞ്ഞു.

മൂന്നു പേരുടെയും പക്കല്‍ നിന്ന് 40,000 ദിര്‍ഹം തട്ടിയെടുക്കുകയും ചെയ്തു. പിന്നീട് ഇവര്‍ മൂന്നുപേരും ചേര്‍ന്ന് നയിഫ് പോലീസ് സ്റ്റേഷനില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു 54 കാരനായ ബംഗ്ലാദേശി അറസ്റ്റിലായത്. സംഘത്തിലെ മറ്റുള്ളവരെ പിടികൂടാനായില്ല. ദുബൈ പ്രാഥമിക കോടതിയാണ് കേസ് പരിഗണിക്കുന്നത്.

Related Articles
Next Story
Share it