ദൈവങ്ങള്‍ക്ക് വോട്ടുണ്ടാകുമായിരുന്നുവെങ്കില്‍ അതെല്ലാം ഇടതുപക്ഷത്തിനാകുമായിരുന്നു; എല്‍ഡിഎഫ് നൂറിലേറെ സീറ്റ് നേടി വിജയിക്കും; കോടിയേരി ബാലകൃഷ്ണന്‍

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കെ ദൈവങ്ങളെ കൂട്ടുപിടിച്ച് മൂന്ന് മുന്നണികളും. ദൈവങ്ങള്‍ക്ക് വോട്ടുണ്ടാകുമായിരുന്നുവെങ്കില്‍ അതെല്ലാം ഇത്തവണ ഇടതുപക്ഷത്തിനാകുമായിരുന്നുവെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. എല്ലാ വിഭാഗം ജനതയ്ക്കും സുരക്ഷ നല്‍കിയ സര്‍ക്കാരാണിതെന്നും അതുകൊണ്ട് തന്നെ ഏത് ദൈവവും ഈ സര്‍ക്കാരിനോട് കോപിക്കില്ലെന്നും നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വലിയ ആവേശമാണ് ഇത്തവണ കാണുന്നത്. വിശ്വാസികള്‍ കൂട്ടമായി വന്ന് ഇടതുപക്ഷത്തിന് വോട്ട് ചെയ്യുന്ന സാഹചര്യമാണ് ഉള്ളത്. […]

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കെ ദൈവങ്ങളെ കൂട്ടുപിടിച്ച് മൂന്ന് മുന്നണികളും. ദൈവങ്ങള്‍ക്ക് വോട്ടുണ്ടാകുമായിരുന്നുവെങ്കില്‍ അതെല്ലാം ഇത്തവണ ഇടതുപക്ഷത്തിനാകുമായിരുന്നുവെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. എല്ലാ വിഭാഗം ജനതയ്ക്കും സുരക്ഷ നല്‍കിയ സര്‍ക്കാരാണിതെന്നും അതുകൊണ്ട് തന്നെ ഏത് ദൈവവും ഈ സര്‍ക്കാരിനോട് കോപിക്കില്ലെന്നും നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

വലിയ ആവേശമാണ് ഇത്തവണ കാണുന്നത്. വിശ്വാസികള്‍ കൂട്ടമായി വന്ന് ഇടതുപക്ഷത്തിന് വോട്ട് ചെയ്യുന്ന സാഹചര്യമാണ് ഉള്ളത്. ശബരിമലയില്‍ ഏറ്റവും കൂടുതല്‍ വികസനം നടന്നത് ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ്. അടുത്ത മാസം രണ്ടാം തിയ്യതി ഫലം വരുമ്പോള്‍ നൂറിലധികം സീറ്റുകളില്‍ ഇടതുമുന്നണിക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുമായോ ജമാഅത്ത് ഇസ്ലാമിയുമായോ ഇടത് പക്ഷത്തിന് ധാരണയോ നീക്കുപോക്കോ ഇല്ല. വര്‍ഗീയ ശക്തികള്‍ക്ക് എതിരെ മതനിരപേക്ഷ ശക്തിയാണ് ഇടതുപക്ഷം. ഓരോ ദിവസം കഴിയുന്തോറും എല്‍ഡിഎഫ് മേല്‍ക്കൈ ശക്തിപ്പെടുന്ന കാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് രംഗത്ത്. എല്ലാ ജില്ലകളിലും എല്‍ഡിഎഫ് മുന്നേറ്റം പ്രകടമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ ജില്ലകളും ഇക്കുറി എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്നും കോടിയേരി പറഞ്ഞു.

കോടിയേരി ജൂനിയര്‍ ബേസിക് യുപി സ്‌കൂളില്‍ വോട്ട് ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് വര്‍ഗീയ ശക്തികള്‍ക്കുമെതിരായ മുന്നേറ്റമാണ് ഈ തെരഞ്ഞെടുപ്പില്‍ ദൃശ്യമാവുക. ബിജെപിയുമായി ഡീലുണ്ടാക്കിയവരാണ് എല്‍ഡിഎഫിനെതിരെ ആരോപണമുന്നയിക്കുന്നത്. ഡീല്‍ ശീലിച്ചവര്‍ക്കേ അത്തരം പദപ്രയോഗം നടത്താന്‍ പറ്റൂ. തലശേരിയില്‍ യുഡിഎഫ് -ബിജെപി ബന്ധം മറ നീക്കി പുറത്തുവന്നു. ബിജെപി വോട്ട് വേണമെന്ന് കോണ്‍ഗ്രസ് നേതാവ് നിര്‍ലജ്ജമാണ് പറയുന്നത്. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കിയ സര്‍ക്കാരാണിത്. കോടിയേരി കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it