ജില്ലാ-ബ്ലോക്ക്-ഗ്രാമ-മുനിസിപ്പല്‍ തലങ്ങളില്‍ മികച്ച മുന്നേറ്റമുണ്ടാക്കി-എല്‍.ഡി.എഫ്

കാസര്‍കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലാ-ബ്ലോക്ക്-ഗ്രാമ-മുനിസിപ്പല്‍ തലങ്ങളില്‍ മികച്ച മുന്നേറ്റമുണ്ടാക്കിയതായി എല്‍.ഡി.എഫ് ജില്ലാ ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ തവണ നഷ്ടപ്പെട്ട ജില്ലാ പഞ്ചായത്ത് ഭരണം തിരിച്ചു പിടിച്ചു. യു.ഡി.എഫ് ശക്തി കേന്ദ്രമായ ചെങ്കളയില്‍ എല്‍.ഡി.എഫ് നേടിയ അട്ടിമറി വിജയം യു.ഡി.എഫിന് കനത്ത തിരിച്ചടിയായി. ആറ് ബ്ലോക്ക് പഞ്ചായത്തുകളില്‍ നാലിലും എല്‍.ഡി.എഫ് വിജയം നിലനിര്‍ത്തി. വെസ്റ്റ് എളേരി, പുല്ലൂര്‍ പെരിയ പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിന് നഷ്ടപ്പെട്ടപ്പോള്‍ കുറ്റിക്കോല്‍, ഉദുമ, വലിയ പറമ്പ് പഞ്ചായത്തുകള്‍ തിരിച്ച് പിടിക്കാന്‍ കഴിഞ്ഞു. എല്‍.ഡി.എഫ് […]

കാസര്‍കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലാ-ബ്ലോക്ക്-ഗ്രാമ-മുനിസിപ്പല്‍ തലങ്ങളില്‍ മികച്ച മുന്നേറ്റമുണ്ടാക്കിയതായി എല്‍.ഡി.എഫ് ജില്ലാ ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ തവണ നഷ്ടപ്പെട്ട ജില്ലാ പഞ്ചായത്ത് ഭരണം തിരിച്ചു പിടിച്ചു. യു.ഡി.എഫ് ശക്തി കേന്ദ്രമായ ചെങ്കളയില്‍ എല്‍.ഡി.എഫ് നേടിയ അട്ടിമറി വിജയം യു.ഡി.എഫിന് കനത്ത തിരിച്ചടിയായി. ആറ് ബ്ലോക്ക് പഞ്ചായത്തുകളില്‍ നാലിലും എല്‍.ഡി.എഫ് വിജയം നിലനിര്‍ത്തി. വെസ്റ്റ് എളേരി, പുല്ലൂര്‍ പെരിയ പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിന് നഷ്ടപ്പെട്ടപ്പോള്‍ കുറ്റിക്കോല്‍, ഉദുമ, വലിയ പറമ്പ് പഞ്ചായത്തുകള്‍ തിരിച്ച് പിടിക്കാന്‍ കഴിഞ്ഞു. എല്‍.ഡി.എഫ് സ്വാധീനം താരതമ്യേന കുറത്ത മഞ്ചേശ്വരം, കാസര്‍കോട് നിയോജക മണ്ഡലങ്ങളിലെ ഗ്രാമ വാര്‍ഡുകളില്‍ എല്‍.ഡി.എഫിന് മുന്നേറ്റ മുണ്ടാക്കാന്‍ കഴിഞ്ഞു. മഞ്ചേശ്വരം പഞ്ചായത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം എല്‍.ഡി.എഫും സ്വതന്ത്രരും ചേര്‍ന്ന് 4 സീറ്റുകള്‍ നേടി. വോര്‍ക്കാടി പഞ്ചായത്തില്‍ എല്‍.ഡി.എഫ് ഏവും കുടുതല്‍ സീറ്റ് നേടി ഒറ്റ കക്ഷിയായി. ബദിയടുക്ക, കുമ്പള, ചെങ്കള പഞ്ചായത്തുകളില്‍ നില മെച്ചപ്പെടുത്തി. കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളില്‍ 2015നേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി. ജില്ലയില്‍ എല്‍.ഡി.എഫിന് വോട്ടും വോട്ടിംഗ് ശതമാനവും വര്‍ധിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പിറകിലായിരുന്ന ഉദുമ അസംബ്ലി മണ്ഡലത്തില്‍ ജില്ലാ പഞ്ചായത്തില്‍ ലഭിച്ച വോട്ടുകള്‍ പ്രകാരം എല്‍.ഡി.എഫ് മുമ്പിലെത്തി. മഞ്ചേശ്വരം മണ്ഡലത്തില്‍ യു.ഡി.എഫ് ലീഡ് പതിനായിരം ആയി ചുരുങ്ങി.
വിജയത്തില്‍ അഹങ്കരിക്കാതെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി ജനങ്ങളിലേക്കെത്തിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും എല്‍.ഡി.എഫും ജന പക്ഷ നിലപാടുകള്‍ സ്വീകരിച്ചു കൊണ്ട് പ്രവര്‍ത്തിക്കും. എല്‍.ഡി.എഫിന് മികച്ച വിജയം നേടി തന്ന വോട്ടര്‍മാരേയും ജനങ്ങളെയും അഭിനന്ദിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ കെ.പി സതീഷ് ചന്ദ്രന്‍, ഗോവിന്ദന്‍ പള്ളിക്കാല്‍, മൊയ്തീന്‍ കുഞ്ഞി കളനാട്, കുര്യാക്കോസ് പ്ലാപറമ്പില്‍, എം.അനന്തന്‍ നമ്പ്യാര്‍, ടി.വി.ബാലകൃഷ്ണന്‍, പി.ടി.നന്ദകുമാര്‍, ഡോ.കെ.ഖാദര്‍, സണ്ണി അരമന സംബന്ധിച്ചു.

Related Articles
Next Story
Share it