പൂത്തിരിയും ചിരാതുകളും കത്തിച്ച് എല്‍.ഡി.എഫ് വിജയ ദിനം ആഘോഷിച്ചു

കാസര്‍കോട്: നിയമസഭ തിരഞ്ഞെടുപ്പിലെ എല്‍.ഡി.എഫിന്റെ വിജയം ദീപം തെളിയിച്ച് വീടുകളില്‍ ആഘോഷിച്ച് എല്‍.ഡി.എഫ്. നേതാക്കളും പ്രവര്‍ത്തകരും. സി.പി.എം കേന്ദ്ര കമ്മറ്റിയംഗം പി. കരുണാകരന്‍ നീലേശ്വരം പള്ളിക്കരയിലുള്ള വീട്ട് മുറ്റത്ത് ദീപം തെളിയിച്ചു. സംസ്ഥാന കമ്മറ്റിയംഗം കെ.പി. സതീഷ് ചന്ദ്രന്‍ വീട്ടുമുറ്റത്ത് പൂത്തിരി കത്തിച്ചു. ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ മുഴക്കോമിലും ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ എം. രാജഗോപാലന്‍ എം.എല്‍.എ കയ്യൂരിലും പി. ജനാര്‍ദനന്‍ കൊട്ടുമ്പുറത്തും വീടുകളില്‍ വിജയാഹ്ലാദത്തില്‍ പങ്കാളികളായി. സംസ്ഥാന കമ്മിറ്റി അംഗവും നിയുക്ത എം.എല്‍.എ.യുമായ സി.എച്ച്. […]

കാസര്‍കോട്: നിയമസഭ തിരഞ്ഞെടുപ്പിലെ എല്‍.ഡി.എഫിന്റെ വിജയം ദീപം തെളിയിച്ച് വീടുകളില്‍ ആഘോഷിച്ച് എല്‍.ഡി.എഫ്. നേതാക്കളും പ്രവര്‍ത്തകരും. സി.പി.എം കേന്ദ്ര കമ്മറ്റിയംഗം പി. കരുണാകരന്‍ നീലേശ്വരം പള്ളിക്കരയിലുള്ള വീട്ട് മുറ്റത്ത് ദീപം തെളിയിച്ചു. സംസ്ഥാന കമ്മറ്റിയംഗം കെ.പി. സതീഷ് ചന്ദ്രന്‍ വീട്ടുമുറ്റത്ത് പൂത്തിരി കത്തിച്ചു. ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ മുഴക്കോമിലും ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ എം. രാജഗോപാലന്‍ എം.എല്‍.എ കയ്യൂരിലും പി. ജനാര്‍ദനന്‍ കൊട്ടുമ്പുറത്തും വീടുകളില്‍ വിജയാഹ്ലാദത്തില്‍ പങ്കാളികളായി. സംസ്ഥാന കമ്മിറ്റി അംഗവും നിയുക്ത എം.എല്‍.എ.യുമായ സി.എച്ച്. കുഞ്ഞമ്പു വിദ്യാനഗറിലെ വീട്ടില്‍ കുടുംബത്തോടൊപ്പം വിജയം ആഘോഷിച്ചു. സി.പി.ഐ. ദേശീയ കൗണ്‍സില്‍ അംഗം കൂടിയായ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പെരുമ്പളയിലെ വീട്ടിലും സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ രാവണേശ്വരത്തെ വീട്ടിലും വിജയം ആഘോഷിച്ചു.

കോണ്‍ഗ്രസ് എസ്. ജില്ല പ്രസിഡണ്ട് കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍ വീട്ടില്‍ ദീപം തെളിയിച്ചു. ഐ.എന്‍.എല്‍. ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍കുഞ്ഞി കളനാട് വീട്ടില്‍ വിജയാഹ്ലാദം നടത്തി. സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റംഗം വി.കെ. രാജന്‍ ചോയ്യംകോടും ജില്ലകമ്മറ്റിയംഗങ്ങളായ സി. പ്രഭാകരന്‍ മൈത്തടത്തും ടി.കെ. രവി പുതുക്കുന്നിലും പി. ബേബി ബാലകൃഷ്ണന്‍ അടുക്കത്ത് പറമ്പിലും എം. ലക്ഷ്മി മയ്യങ്ങാനത്തും വീട്ടുമുറ്റത്ത് ദീപം തെളിച്ചു. പായസവിതരണവും ലഡു വിതരണവും നടത്തി. സി.പി.എം കൊടക്കാട് വെസ്റ്റ് ലോക്കല്‍ നേതൃത്വത്തില്‍ 135 വീടുകളില്‍ പായസ കിറ്റും പാലും തെളിയിക്കാനുള്ള ദീപവും നല്‍കി. ജില്ലാ സെക്രട്ടറിയേറ്റംഗം വി.പി.പി മുസ്തഫ പൊറോപ്പാടും ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ. കുഞ്ഞിരാമന്‍ മട്ടലായിലും ടി.വി. ഗോവിന്ദന്‍ കരപ്പാത്തും പങ്കെടുത്തു.


കാഞ്ഞങ്ങാട് ഏരിയയില്‍ മുഴുവന്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരും വീടുകളില്‍ വിളക്കുതെളിച്ചും മണ്‍ചെരാതുകള്‍ കത്തിച്ചും പടക്കം പൊട്ടിച്ചും മധുരം പങ്കിട്ടും വിജയദിനം ആഘോഷിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി. അപ്പുക്കുട്ടന്‍ അതിയാമ്പൂരിലെ വീട്ടിലും എം. പൊക്ലന്‍ അടോട്ട് പുതിയവളപ്പിലും വി.വി. രമേശന്‍ കാഞ്ഞങ്ങാട് സൗത്തിലും കുടുംബത്തോടൊപ്പം വീടുകളില്‍ വിജയദിനം ആഘോഷിച്ചു. സി.പി.എം ജില്ലാ സെക്രട്ടറിയറ്റംഗം കെ.വി. കുഞ്ഞിരാമന്‍ ബേവൂരിയിലും ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ. കുഞ്ഞിരാമന്‍ ആലക്കോടും കെ. മണികണ്ഠന്‍ വെളുത്തോളിയിലും വിജയാഹ്ലാദത്തില്‍ പങ്കെടുത്തു.


സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗങ്ങളായ ബങ്കളം കുഞ്ഞികൃഷ്ണന്‍ മേക്കാട്ട് ശ്രീനിലയത്തിലും ടി. കൃഷ്ണന്‍ ബേനൂരിലെ വീട്ടിലും ജില്ലാ അസി. സെക്രട്ടറിമാരായ വി. രാജന്‍ പെരുമ്പളയിലെ വീട്ടിലും സി.പി. ബാബു പൊടോരയിലെ വീട്ടിലും ജില്ലാ എക്‌സിക്യൂട്ടീവംഗങ്ങളായ ബി.വി. രാജന്‍ ബങ്കര മഞ്ചേശ്വരം രാമത്ത് വയല്‍ വീട്ടിലും കെ.വി. കൃഷ്ണന്‍ രാവണീശ്വരത്തെ വീട്ടിലും എം. അസിനാര്‍ നീലേശ്വരം പട്ടേലയിലെ വീട്ടിലും അഡ്വ. വി. സുരേഷ് ബാബു പെരുമ്പളയിലെ വീട്ടിലും വിജയം ആഘോഷിച്ചു.

Related Articles
Next Story
Share it