ലോയേഴ്‌സ് ഫോറം കുടുംബസംഗമം നടത്തി

കാസര്‍കോട്: ഭരണഘടനയുടെ അന്തസത്തയെ തകര്‍ക്കാനുള്ള ശ്രമത്തിനെതിരെ നിയമപരമായ ചെറുത്ത് നില്‍പ്പ് അനിവാര്യമായ കാലത്ത് അഭിഭാഷകര്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് കേരള ലോയേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡണ്ട് അഡ്വ.മുഹമ്മദ് ഷാ പ്രസ്താവിച്ചു. കേരള ലോയേഴ്‌സ് ഫോറം ജില്ലാകമ്മിറ്റി മൊഗ്രാല്‍ റയ്യാന്‍ ബീച്ച് റിസോര്‍ട്ടില്‍ സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് അഡ്വ.എം.ടി. പി.എ കരീം അധ്യക്ഷത വഹിച്ചു. എ.കെ.എം അഷ്‌റഫ് എം. എല്‍.എ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.എന്‍.എ ഖാലിദ്, അഡ്വ.കെ.എ ലത്തീഫ് തലശ്ശേരി, അഡ്വ.സി.എന്‍ ഇബ്രാഹീം, […]

കാസര്‍കോട്: ഭരണഘടനയുടെ അന്തസത്തയെ തകര്‍ക്കാനുള്ള ശ്രമത്തിനെതിരെ നിയമപരമായ ചെറുത്ത് നില്‍പ്പ് അനിവാര്യമായ കാലത്ത് അഭിഭാഷകര്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് കേരള ലോയേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡണ്ട് അഡ്വ.മുഹമ്മദ് ഷാ പ്രസ്താവിച്ചു. കേരള ലോയേഴ്‌സ് ഫോറം ജില്ലാകമ്മിറ്റി മൊഗ്രാല്‍ റയ്യാന്‍ ബീച്ച് റിസോര്‍ട്ടില്‍ സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് അഡ്വ.എം.ടി. പി.എ കരീം അധ്യക്ഷത വഹിച്ചു. എ.കെ.എം അഷ്‌റഫ് എം. എല്‍.എ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.എന്‍.എ ഖാലിദ്, അഡ്വ.കെ.എ ലത്തീഫ് തലശ്ശേരി, അഡ്വ.സി.എന്‍ ഇബ്രാഹീം, വി.പി അബ്ദുല്‍ ഖാദര്‍ പ്രസംഗിച്ചു. വിടപറഞ്ഞ മുന്‍കാല നേതാക്കളെ അഡ്വ.ബി.എഫ് അബ്ദുള്‍ റഹിമാന്‍, അഡ്വ.സക്കീര്‍ അഹമ്മദ്, അഡ്വ.ബി.കെ ഷംസുദ്ദീന്‍ എന്നിവര്‍ അനുസ്മരിച്ചു. അഡ്വ.കെ.കെ മുഹമ്മദ് ഷാഫി, അഡ്വ.അസീസ് ഉപ്പള, അഡ്വ.തസ്‌നീമ സഫ്‌വാന്‍, അഡ്വ.പി.എസ് ജുനൈദ്, അഡ്വ.സുഹറ, അഡ്വ.മുഹമ്മദ് ഖാസിം, അഡ്വ.നസീമ, അഡ്വ.ഫാത്തിമത്ത് സുഹറ, അഡ്വ.മൊയ്തീന്‍ പെര്‍ള, അഡ്വ.ജാബിര്‍ അലി, അഡ്വ.ആരിഫ്, അഡ്വ.അനസ് ഷംനാട്, അഡ്വ.ഉമ്മു ഐമ, അഡ്വ.അമീറ എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ചു. സീനിയര്‍ അഭിഭാഷക ഇഖ്ബാലുന്നിസയെ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.സമീറാ ഫൈസല്‍ ഉപഹാരം നല്‍കി. സംസ്ഥാന കേരളോത്സവവിജയി മുജീബ് റഹ്‌മാന്റെ നേതൃത്വത്തില്‍ കലാപരിപാടികള്‍ അരങ്ങേറി. ജനറല്‍ സെക്രട്ടറി പി.എ ഫൈസല്‍ സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it