അഭിഭാഷകന്‍ തീവണ്ടിയില്‍ നിന്ന് തെറിച്ച് വീണ് മരിച്ചു
കാസര്‍കോട്: ഉദുമ പള്ളത്ത് തീവണ്ടിയില്‍ നിന്ന് തെറിച്ച് വീണ് തൃശൂരിലെ അഭിഭാഷകന്‍ മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജിന് സമീപം മണിത്തറയിലെ അഡ്വ.കെ.ആര്‍.വത്സന്‍ (72) ആണ് മരിച്ചത്. നേരത്തെ തൃശൂര്‍ ബാറിലെ അഭിഭാഷകനായിരുന്നു. കുടുംബസമേതം കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തീവണ്ടിയില്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വത്സന്‍ അബദ്ധത്തില്‍ തീവണ്ടിയില്‍ നിന്ന് വീണത്. ഒപ്പമുണ്ടായിരുന്നവര്‍ ബേക്കല്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അപ്പോഴേക്കും വത്സന്‍ മരണപ്പെട്ടിരുന്നു. മൃതദേഹം ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഡോ.ഭാര്‍ഗവി. മക്കള്‍: ഡോ.രമ്യ, രശ്മി […]

കാസര്‍കോട്: ഉദുമ പള്ളത്ത് തീവണ്ടിയില്‍ നിന്ന് തെറിച്ച് വീണ് തൃശൂരിലെ അഭിഭാഷകന്‍ മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജിന് സമീപം മണിത്തറയിലെ അഡ്വ.കെ.ആര്‍.വത്സന്‍ (72) ആണ് മരിച്ചത്. നേരത്തെ തൃശൂര്‍ ബാറിലെ അഭിഭാഷകനായിരുന്നു. കുടുംബസമേതം കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തീവണ്ടിയില്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വത്സന്‍ അബദ്ധത്തില്‍ തീവണ്ടിയില്‍ നിന്ന് വീണത്. ഒപ്പമുണ്ടായിരുന്നവര്‍ ബേക്കല്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അപ്പോഴേക്കും വത്സന്‍ മരണപ്പെട്ടിരുന്നു. മൃതദേഹം ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഡോ.ഭാര്‍ഗവി. മക്കള്‍: ഡോ.രമ്യ, രശ്മി (ഐ.ടി ഉദ്യോഗസ്ഥ). മരുമക്കള്‍: ഡോ.ബിജുരാജ്, അഭിലാഷ്.