ദി ലോണ്‍ട്രി ബാസ്‌ക്കറ്റ് നുള്ളിപ്പാടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

കാസര്‍കോട്: പ്രമുഖ ലോണ്‍ട്രി സേവന ബ്രാന്‍ഡായ 'ദ ലോണ്‍ട്രി ബാസ്‌ക്കറ്റ്' കാസര്‍കോട് ഷോറും നുള്ളിപ്പാടി ബര്‍മാഷല്‍സ് ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിച്ചു. കുമ്പോല്‍ കെ.എസ് അലി തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ മുഖ്യാതിഥിയായിരുന്നു. ബംഗളൂരു, കൊച്ചി, ഹൈദരാബാദ് തുടങ്ങിയ വന്‍ നഗരങ്ങളില്‍ ശ്രദ്ധേയ സാന്നിധ്യമായ ' ദ ലോണ്‍ട്രി ബാസ്‌ക്കറ്റി' ന്റെ മുഴുവന്‍ സേവനങ്ങളും കാസര്‍കോട്ട് ലഭിക്കുമെന്ന് പാര്‍ട്ണര്‍മാരായ അബ്ദുല്ലക്കുഞ്ഞി പി.എ, അബ്ദുല്‍ ലത്തീഫ് കെ.കെ, അഭിനാഷ് പള്ളത്ത് അബ്ദുല്ല എന്നിവര്‍ പറഞ്ഞു. […]

കാസര്‍കോട്: പ്രമുഖ ലോണ്‍ട്രി സേവന ബ്രാന്‍ഡായ 'ദ ലോണ്‍ട്രി ബാസ്‌ക്കറ്റ്' കാസര്‍കോട് ഷോറും നുള്ളിപ്പാടി ബര്‍മാഷല്‍സ് ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിച്ചു. കുമ്പോല്‍ കെ.എസ് അലി തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ മുഖ്യാതിഥിയായിരുന്നു.
ബംഗളൂരു, കൊച്ചി, ഹൈദരാബാദ് തുടങ്ങിയ വന്‍ നഗരങ്ങളില്‍ ശ്രദ്ധേയ സാന്നിധ്യമായ ' ദ ലോണ്‍ട്രി ബാസ്‌ക്കറ്റി' ന്റെ മുഴുവന്‍ സേവനങ്ങളും കാസര്‍കോട്ട് ലഭിക്കുമെന്ന് പാര്‍ട്ണര്‍മാരായ അബ്ദുല്ലക്കുഞ്ഞി പി.എ, അബ്ദുല്‍ ലത്തീഫ് കെ.കെ, അഭിനാഷ് പള്ളത്ത് അബ്ദുല്ല എന്നിവര്‍ പറഞ്ഞു. ഓരോ ഉപഭോക്താക്കളുടേയും വസ്ത്രങ്ങള്‍ പരസ്പരം ഇടകലരാതെ ആധുനിക മെഷീനുകളിലാണ് അലക്കുന്നത്. ആപ്പ് ഉപയോഗിച്ച് വസ്ത്രങ്ങള്‍ ശേഖരിക്കാനും ഡെലിവറി നല്‍കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
ഡ്രൈവാഷ്, ഷൂകള്‍ വൃത്തിയാക്കാനുള്ള സൗകര്യം, അയണിംഗ്, സ്റ്റീമിംഗ് തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു. കാസര്‍കോട് നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, മര്‍ച്ചന്റ്‌സ് അസോ. കാസര്‍കോട് യൂണിറ്റ് പ്രസിഡണ്ട് എ.കെ മൊയ്തീന്‍ കുഞ്ഞി, സിറ്റിഗോള്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍കരീം കോളിയാട്, കബീര്‍ നവരത്‌ന, ഖയ്യും മാന്യ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it