പുഴയ്ക്ക് കുറുകെ പാലമില്ലാത്തത് അപകടഭീഷണിയുയര്‍ത്തുന്നു; പുരുഷോത്തമന്‍ മരിച്ചത് കല്ലില്‍ കാല്‍ത്തട്ടി വെള്ളത്തില്‍ വീണ്

ആദൂര്‍: പുഴയ്ക്ക് കുറുകെ പാലമില്ലാത്തത് അപകടഭീഷണിയുയര്‍ത്തുന്നു. കുണ്ടാര്‍ ചാര്‍ളിക്കയത്തെ കൃഷ്ണനായകിന്റെയും രത്നയുടെയും മകന്‍ പുരുഷോത്തമ(43)ന്റെ മരണത്തിന് കാരണമായത് പുഴയിലൂടെ നടന്നുപോകുന്നതിനെ തുടര്‍ന്ന് കാല്‍ കല്ലില്‍ കുടുങ്ങി വെള്ളത്തില്‍ വീണതിനെ തുടര്‍ന്നാണെന്ന് വ്യക്തമായി. എഴുന്നേല്‍ക്കാന്‍ പോലുമാകാതെ വെള്ളത്തില്‍ മുങ്ങിപ്പോയ പുരുഷോത്തമന്‍ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. പിന്നീട് കല്ലില്‍ നിന്നും കാല്‍ വേര്‍പെടുകയും മൃതദേഹം പുഴയില്‍ ഒഴുകി നീങ്ങുകയുമായിരുന്നു. ഒരാഴ്ച മുമ്പ് കാണാതായ പുരുഷോത്തമന്റെ മൃതദേഹം ശനിയാഴ്ചയാണ് നാട്ടുകാര്‍ പുഴയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ആദൂര്‍ പൊലീസും ഫയര്‍ഫോഴ്‌സുമെത്തി മൃതദേഹം കരക്കെത്തിക്കുകയായിരുന്നു. കൂലിത്തൊഴിലാളിയായ […]

ആദൂര്‍: പുഴയ്ക്ക് കുറുകെ പാലമില്ലാത്തത് അപകടഭീഷണിയുയര്‍ത്തുന്നു. കുണ്ടാര്‍ ചാര്‍ളിക്കയത്തെ കൃഷ്ണനായകിന്റെയും രത്നയുടെയും മകന്‍ പുരുഷോത്തമ(43)ന്റെ മരണത്തിന് കാരണമായത് പുഴയിലൂടെ നടന്നുപോകുന്നതിനെ തുടര്‍ന്ന് കാല്‍ കല്ലില്‍ കുടുങ്ങി വെള്ളത്തില്‍ വീണതിനെ തുടര്‍ന്നാണെന്ന് വ്യക്തമായി. എഴുന്നേല്‍ക്കാന്‍ പോലുമാകാതെ വെള്ളത്തില്‍ മുങ്ങിപ്പോയ പുരുഷോത്തമന്‍ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. പിന്നീട് കല്ലില്‍ നിന്നും കാല്‍ വേര്‍പെടുകയും മൃതദേഹം പുഴയില്‍ ഒഴുകി നീങ്ങുകയുമായിരുന്നു. ഒരാഴ്ച മുമ്പ് കാണാതായ പുരുഷോത്തമന്റെ മൃതദേഹം ശനിയാഴ്ചയാണ് നാട്ടുകാര്‍ പുഴയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ആദൂര്‍ പൊലീസും ഫയര്‍ഫോഴ്‌സുമെത്തി മൃതദേഹം കരക്കെത്തിക്കുകയായിരുന്നു. കൂലിത്തൊഴിലാളിയായ പുരുഷു നവംബര്‍ 21ന് വീട്ടില്‍ നിന്നിറങ്ങിയെങ്കിലും തിരിച്ചുവന്നിരുന്നില്ല. വീട്ടുകാര്‍ അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം പുഴയിലൂടെ ഒഴുകിയെത്തിയത്. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിമോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: സുമതി. മക്കള്‍: രേഖ, ദിനേശ്. സഹോദരങ്ങള്‍: ചന്ദ്രാവതി, ലളിത. പുഴയ്ക്ക് കുറുകെ പാലം നിര്‍മിക്കണമെന്ന് നാട്ടുകാര്‍ നിരന്തരമായി ആവശ്യപ്പെട്ടുവരികയാണ്. ആളുകള്‍ക്ക് അക്കരെയെത്തണമെങ്കില്‍ പുഴ മുറിച്ചുകടക്കാതെ മറ്റ് മാര്‍ഗമൊന്നുമില്ല. സ്ത്രീകളും കുട്ടികളം അടക്കം പുഴ മുറിച്ചാണ് അക്കരക്ക് കടക്കുന്നത്. നല്ല ഒഴുക്കുള്ള സമയത്ത് പുഴ കടക്കുന്നത് അപകടകരമാണ്. ഇത്തരം സമയങ്ങളില്‍ ജീവന്‍ പണയം വെച്ചാണ് പുഴയിലൂടെ നടന്നുപോകുന്നത്. അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ പുഴയില്‍ പാലം നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Related Articles
Next Story
Share it