മുറുക്കാനായി അടക്കയുടെ തൊലി കളയുന്നതിനിടെ തല കറങ്ങി വീണ യുവാവിന്റെ വയറില്‍ കത്തി തുളഞ്ഞുകയറി; ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണം
കാഞ്ഞങ്ങാട്: മുറുക്കാനായി അടക്കയുടെ തൊലി കളയുന്നതിനിടയില്‍ തലകറങ്ങി വീണ യുവാവിന്റെ വയറില്‍ കത്തി തുളഞ്ഞുകയറി. ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ യുവാവ് മരണപ്പെടുകയും ചെയ്തു. കോടോം-ബേളൂര്‍ മുക്കുഴി നെടുകരയിലെ രാമന്‍കുട്ടിയുടെ മകനും കോണ്‍ക്രീറ്റ് ജോലിക്കാരനുമായ ബിജു (28) മാണ് മരിച്ചത്. ഗുരുതരാവസ്ഥയില്‍ മംഗളൂരു ഫാദര്‍ മുള്ളര്‍ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി മരണപ്പെടുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വീട്ടുമുറ്റത്ത് അടക്ക പൊളിക്കുന്ന കത്തികൊണ്ട് അടക്കയുടെ തൊലി കളയുമ്പോഴാണ് തലകറങ്ങി വീണത്. വീഴ്ചയില്‍ കത്തി വയറില്‍ തുളച്ചുകയറുകയായിരുന്നു. രക്തത്തില്‍ കുളിച്ച […]

കാഞ്ഞങ്ങാട്: മുറുക്കാനായി അടക്കയുടെ തൊലി കളയുന്നതിനിടയില്‍ തലകറങ്ങി വീണ യുവാവിന്റെ വയറില്‍ കത്തി തുളഞ്ഞുകയറി. ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ യുവാവ് മരണപ്പെടുകയും ചെയ്തു. കോടോം-ബേളൂര്‍ മുക്കുഴി നെടുകരയിലെ രാമന്‍കുട്ടിയുടെ മകനും കോണ്‍ക്രീറ്റ് ജോലിക്കാരനുമായ ബിജു (28) മാണ് മരിച്ചത്. ഗുരുതരാവസ്ഥയില്‍ മംഗളൂരു ഫാദര്‍ മുള്ളര്‍ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി മരണപ്പെടുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വീട്ടുമുറ്റത്ത് അടക്ക പൊളിക്കുന്ന കത്തികൊണ്ട് അടക്കയുടെ തൊലി കളയുമ്പോഴാണ് തലകറങ്ങി വീണത്. വീഴ്ചയില്‍ കത്തി വയറില്‍ തുളച്ചുകയറുകയായിരുന്നു. രക്തത്തില്‍ കുളിച്ച ബിജുവിനെ ഉടന്‍ തന്നെ കാഞ്ഞങ്ങാട് ആസ്പത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് കൊണ്ടുപോവുകയായിരുന്നു. വയറില്‍ ആഴത്തിലുള്ള മുറിവാണുണ്ടായത്. സഹോദരന്‍ സജി രണ്ട് വര്‍ഷം മുമ്പ് ജീവനൊടുക്കിയിരുന്നു. അമ്മ: തങ്കമ്മ. ഭാര്യ: നീനു. മൂന്നുമാസം പ്രായമുള്ള കുഞ്ഞുണ്ട്. മറ്റു സഹോദരങ്ങള്‍: ഷാജി, ജിജി.