ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശവപ്പെട്ടിയില്‍ ആണിയടിക്കുന്നതിനു തുല്യം-എ.എച്ച്.എസ്.ടി.എ

കാസര്‍കോട്: എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കണ്ടറി അധ്യാപകര്‍ക്കായി നേതൃത്വ പരിശീലന ശില്‍പശാല കാഞ്ഞങ്ങാട് എമിറേറ്റ്‌സ് ഓഡിറ്റോറിയത്തില്‍ നടന്നു. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശവപ്പെട്ടിക്ക് ആണിയടിക്കുന്നതിനു തുല്യമാണെന്നും ലയനത്തിലൂടെ ഹയര്‍ സെക്കണ്ടറി മേഖല ഇല്ലാതാകുന്നതോടെ പൊതുവിദ്യാഭ്യാസ നിലവാര തകര്‍ച്ചയുണ്ടാകുമെന്നും ശില്‍പശാലയില്‍ അധ്യാപകര്‍ വിലയിരുത്തി. സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി അബ്ദുല്‍ നാസര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സുനില്‍ മാത്യൂസ് അധ്യക്ഷത വഹിച്ചു. ഹയര്‍സെക്കണ്ടറി മേഖലയിലെ വിവിധ വിഷയങ്ങള്‍, ഖാദര്‍ കമ്മിറ്റി […]

കാസര്‍കോട്: എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കണ്ടറി അധ്യാപകര്‍ക്കായി നേതൃത്വ പരിശീലന ശില്‍പശാല കാഞ്ഞങ്ങാട് എമിറേറ്റ്‌സ് ഓഡിറ്റോറിയത്തില്‍ നടന്നു. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശവപ്പെട്ടിക്ക് ആണിയടിക്കുന്നതിനു തുല്യമാണെന്നും ലയനത്തിലൂടെ ഹയര്‍ സെക്കണ്ടറി മേഖല ഇല്ലാതാകുന്നതോടെ പൊതുവിദ്യാഭ്യാസ നിലവാര തകര്‍ച്ചയുണ്ടാകുമെന്നും ശില്‍പശാലയില്‍ അധ്യാപകര്‍ വിലയിരുത്തി. സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി അബ്ദുല്‍ നാസര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സുനില്‍ മാത്യൂസ് അധ്യക്ഷത വഹിച്ചു. ഹയര്‍സെക്കണ്ടറി മേഖലയിലെ വിവിധ വിഷയങ്ങള്‍, ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്, കെ.ഇ.ആര്‍ അമെന്‍മെന്റ്, സ്‌കൂള്‍ മാനുവല്‍ വിഷയങ്ങളെ ആസ്പദമാക്കി മുന്‍ എസ്.സി.ഇ.ആര്‍.ടി മെമ്പര്‍ കെ. വി. മനോജ് ക്ലാസെടുത്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് ജിജി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സുനില്‍ മാത്യൂസ് അധ്യക്ഷത വഹിച്ചു.
പ്രവീണ്‍ കുമാര്‍, രാജീവ് പി.വി.ടി, സുബിന്‍ ജോസ്, വനിതാ ഫോറം ചെയര്‍ പേഴ്‌സണ്‍ പ്രേമലത, കണ്‍വീനര്‍ ശ്രീജ, ബാലകൃഷ്ണന്‍, ഷിനോജ് സെബാസ്റ്റ്യന്‍, രാജേന്ദ്രന്‍, രാജേന്ദ്രന്‍, സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles
Next Story
Share it