സ്‌നേഹ വീടിന്റെ താക്കോല്‍ സമര്‍പ്പണം ഒക്‌ടോബര്‍ ഒന്നിന്

കാസര്‍കോട്: ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌കീം നിര്‍മ്മിച്ച 'സ്‌നേഹ വീടി'ന്റെ താക്കോല്‍ സമര്‍പ്പണം ഒക്‌ടോബര്‍ ഒന്നിന് എടനീര്‍ സ്വാമീസ് എച്ച്.എസ്.എസില്‍ നടക്കുമെന്ന് എന്‍.എസ്.എസ് ജില്ലാ കണ്‍വീനര്‍ വി. ഹരിദാസന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്നേ ദിവസം സംസ്ഥാന തല 25 വീടുകളുടെ താക്കോല്‍ സമര്‍പ്പണം കൊല്ലം ക്ലാപ്പന എസ്.വി.എച്ച്.എച്ച്.എസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. മന്ത്രി കെ.എന്‍. ബാലഗോപാല്‍ മുഖ്യ സന്ദേശം നല്‍കും. എടനീര്‍ സ്വാമീജീസ് എച്ച്.എസ്.എസിലെ […]

കാസര്‍കോട്: ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌കീം നിര്‍മ്മിച്ച 'സ്‌നേഹ വീടി'ന്റെ താക്കോല്‍ സമര്‍പ്പണം ഒക്‌ടോബര്‍ ഒന്നിന് എടനീര്‍ സ്വാമീസ് എച്ച്.എസ്.എസില്‍ നടക്കുമെന്ന് എന്‍.എസ്.എസ് ജില്ലാ കണ്‍വീനര്‍ വി. ഹരിദാസന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്നേ ദിവസം സംസ്ഥാന തല 25 വീടുകളുടെ താക്കോല്‍ സമര്‍പ്പണം കൊല്ലം ക്ലാപ്പന എസ്.വി.എച്ച്.എച്ച്.എസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. മന്ത്രി കെ.എന്‍. ബാലഗോപാല്‍ മുഖ്യ സന്ദേശം നല്‍കും. എടനീര്‍ സ്വാമീജീസ് എച്ച്.എസ്.എസിലെ ഭിന്നശേഷിയുള്ള രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് വൈകീട്ട് മൂന്നിന് താക്കോല്‍ സമര്‍പ്പിക്കും. നേരത്തെ ചെമനാട് ജെ.എച്ച്.എസ്.എസിലെയും പടന്ന ജി.എഫ്.എച്ച്.എസിലെ വിദ്യാര്‍ത്ഥികള്‍ക്കും വീടുകള്‍ നല്‍കിയിരുന്നു. 10 ലക്ഷം രൂപയാണ് വീടുകള്‍ക്കായി ചെലവഴിച്ചത്. ഇരിയണ്ണി ജി.വി.എച്ച്.എസ്, നവജീവന്‍ എച്ച്.എസ്.എസ് പെര്‍ഡാലയിലെയും രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി മൂന്ന് മാസത്തിനകം വീടുകള്‍ പൂര്‍ത്തിയാക്കി നല്‍കും. എന്‍.എസ്.എസ്. യൂണിറ്റുകളുടെയും ജില്ലാ എന്‍എസ്എസിന്റെയും നേതൃത്വത്തില്‍ സ്‌പോണ്‍സര്‍മാരിലൂടെയും സ്‌ക്രാപ്പ് ചാലഞ്ച്, ഭക്ഷ്യമേളകള്‍ തുടങ്ങിയവ സംഘടിപ്പിച്ചുമാണ് സ്‌നേഹ വീടിന് തുക സമാഹരിച്ചത്. സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വ വികസനം എന്ന ആശയം പ്രാവര്‍ത്തികമാക്കുവാനുമാണ് ഹയര്‍ സെക്കന്ററി എന്‍.എസ്.എസ് ലക്ഷ്യമിടുന്നത്. എ മധുസൂദനന്‍, എം.ബി. സാധു, എം മണികണ്ഠന്‍, ശാഹുല്‍ ഹമീദ് പുണ്ടൂര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Related Articles
Next Story
Share it