സ്‌നേഹവീടിന്റെ താക്കോല്‍ ശില്‍പ്പക്ക് സമ്മാനിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ സാഹിത്യവേദിയുടെ ഭവന പദ്ധതിയിലെ ഒമ്പതാമത്തെ വീട് പനയാല്‍ നെല്ലിയടുക്കത്തെ ശില്‍പ്പക്ക് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖന്‍ താക്കോല്‍ സമ്മാനിച്ച് ഉദ്ഘാടനം ചെയ്തു. ഇതുപോലുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ കൂടിയാണെന്നും കേരളത്തിലെ ക്യാമ്പസുകള്‍ക്ക് സാഹിത്യവേദി വഴികാട്ടിയും മാതൃകയുമാണെന്നും അദ്ദേഹം പറഞ്ഞു. ഒമ്പത് വീട് ഒരു കോളേജ് കാമ്പസില്‍ നിന്നും എന്നത് മഹത്തായ അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നെല്ലിയടുക്കത്ത് രൂപീകരിച്ച ഭവന നിര്‍മ്മാണ കമ്മിറ്റിയും സാഹിത്യവേദിയും സംയുക്തമായാണ് വീടിന്റെ പണി പൂര്‍ത്തീകരിച്ചത്. ചടങ്ങില്‍ പള്ളിക്കര […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ സാഹിത്യവേദിയുടെ ഭവന പദ്ധതിയിലെ ഒമ്പതാമത്തെ വീട് പനയാല്‍ നെല്ലിയടുക്കത്തെ ശില്‍പ്പക്ക് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖന്‍ താക്കോല്‍ സമ്മാനിച്ച് ഉദ്ഘാടനം ചെയ്തു. ഇതുപോലുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ കൂടിയാണെന്നും കേരളത്തിലെ ക്യാമ്പസുകള്‍ക്ക് സാഹിത്യവേദി വഴികാട്ടിയും മാതൃകയുമാണെന്നും അദ്ദേഹം പറഞ്ഞു. ഒമ്പത് വീട് ഒരു കോളേജ് കാമ്പസില്‍ നിന്നും എന്നത് മഹത്തായ അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നെല്ലിയടുക്കത്ത് രൂപീകരിച്ച ഭവന നിര്‍മ്മാണ കമ്മിറ്റിയും സാഹിത്യവേദിയും സംയുക്തമായാണ് വീടിന്റെ പണി പൂര്‍ത്തീകരിച്ചത്.
ചടങ്ങില്‍ പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരന്‍ പനയാല്‍ അധ്യക്ഷത വഹിച്ചു. ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഫാത്തിമത്ത് ഷംന, സാഹിത്യവേദി പ്രസിഡണ്ട് ഡോ. ഷീജ കെ.പി., സാഹിത്യവേദി സെക്രട്ടറി അഖില്‍ പി., അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, മുനീസ അമ്പലത്തറ പ്രസംഗിച്ചു. നിര്‍മ്മാണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഡോ. അംബികാസുതന്‍ മാങ്ങാട് സ്വാഗതവും കണ്‍വീനര്‍ സി. നാരായണന്‍ കളിങ്ങോത്ത് നന്ദിയും പറഞ്ഞു.
2011 ലാണ് സാഹിത്യവേദി ഭവന പദ്ധതി ആരംഭിച്ചത്. വിവിധ ഭാഗങ്ങളിലായി 8 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നേരത്തെ വീട് വെച്ച് നല്‍കിയിരുന്നു.

Related Articles
Next Story
Share it