ഫോക് ആന്റ് ട്രൈബല്‍ കലാ പരിഷത്തിന്റെ കേരള ഘടകത്തിന് തുടക്കമായി

പാലക്കുന്ന്: ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഇന്ത്യ ഫോക് ആന്റ് ട്രൈബല്‍ കലാ പരിഷത്ത് 'അഫ്ത'യുടെ (എ.ഐ.എഫ്.ടി.എച്ച്.എ.) കേരള ഘടകം സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴില്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ സഹായത്തോടെ കര്‍ശനമായ കോവിഡ് നിബന്ധനകള്‍ പാലിച്ചു ബേക്കല്‍ റെഡ്മൂണ്‍ ബീച്ചില്‍ നടന്ന കലസംഗമത്തില്‍ അഫ്തയുടെ ദേശീയ ജനറല്‍ സെക്രട്ടറി ഹാസന്‍ രഘു അധ്യക്ഷനായി. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ഡോ. വി. ബാലകൃഷ്ണന്‍, ബേക്കല്‍ ബീച്ച് എം. ഡി. ശിവദാസ്, സൗത്ത് സോണ്‍ […]

പാലക്കുന്ന്: ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഇന്ത്യ ഫോക് ആന്റ് ട്രൈബല്‍ കലാ പരിഷത്ത് 'അഫ്ത'യുടെ (എ.ഐ.എഫ്.ടി.എച്ച്.എ.) കേരള ഘടകം സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴില്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ സഹായത്തോടെ കര്‍ശനമായ കോവിഡ് നിബന്ധനകള്‍ പാലിച്ചു ബേക്കല്‍ റെഡ്മൂണ്‍ ബീച്ചില്‍ നടന്ന കലസംഗമത്തില്‍ അഫ്തയുടെ ദേശീയ ജനറല്‍ സെക്രട്ടറി ഹാസന്‍ രഘു അധ്യക്ഷനായി. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ഡോ. വി. ബാലകൃഷ്ണന്‍, ബേക്കല്‍ ബീച്ച് എം. ഡി. ശിവദാസ്, സൗത്ത് സോണ്‍ പ്രോഗ്രാം ഓഫീസര്‍ മീനാക്ഷി നാഥ പിള്ള, ഡോ. കുഞ്ഞിരാമ മാരാര്‍, ഡോ. കേരള ഘടകം ഡോ. അനില്‍ പുത്തലത്ത്, ശങ്കരന്‍ തൃക്കരിപ്പൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
മൂന്ന് ദിവസങ്ങളിലായി കഥകളി, യക്ഷഗാനം, മോഹിനിയാട്ടം, ഒപ്പന, തിരുവാതിരക്കളി, അലാമിക്കളി, മംഗലംകളി, മാര്‍ഗം കളി, ക്ലാസിക്കല്‍ ഡാന്‍സ് തുടങ്ങിയവ അവതരിപ്പിച്ചു.
റിപ്പബ്ലിക് ദിനത്തില്‍ സമാപന സമ്മേളനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഉദ്ഘാടനം ചെയ്തു. കഥകളി നടന്‍ കാമ്പ്രത്ത് മാധവനെയും പാലക്കുന്ന് ആദി ശക്തി കലാ ക്ഷേത്രത്തിലെ നരി നാരായണനെയും അഫ്ത പരിഷത്ത് ദേശീയ പുരസ്‌കാരം നല്‍കി ആദരിച്ചു. ബി.ആര്‍.ഡി.സി. എം.ഡി. ഷിജിന്‍ ഷിജിന്‍, പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരന്‍, ഡോ.അനില്‍ പുത്തലത്ത് എന്നിവര്‍ സംസാരിച്ചു.

Related Articles
Next Story
Share it