അബ്ദുല്‍റഹ്‌മാന്‍ ഔഫിന്റെ കുടുംബത്തിന് കേരളാ മുസ്‌ലിം ജമാഅത്ത് വീട് കൈമാറി

കാഞ്ഞങ്ങാട്: കൊലചെയ്യപ്പെട്ട പഴയകടപ്പുറം അബ്ദുല്‍റഹ്‌മാന്‍ ഔഫിന്റെ കുടുംബത്തിന് വീടൊരുക്കി കേരള മുസ്‌ലിം ജമാഅത്ത്. 20 ലക്ഷം രൂപ ചെലവഴിച്ച് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ രൂപീകരിച്ച നിര്‍മ്മാണ സമിതി ദാറുല്‍ ഖൈര്‍ ഭവനം പൂര്‍ത്തീകരിച്ചത്. വീടിന്റെ താക്കോല്‍ ദാനം ഒന്നാം ആണ്ടിനോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനത്തില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരി നിര്‍വഹിച്ചു. ഖബര്‍ സിയാറത്തിന് കെ.അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. സ്വാഗത സംഘം ചെയര്‍മാന്‍ ശരീഫ് സി.പി […]

കാഞ്ഞങ്ങാട്: കൊലചെയ്യപ്പെട്ട പഴയകടപ്പുറം അബ്ദുല്‍റഹ്‌മാന്‍ ഔഫിന്റെ കുടുംബത്തിന് വീടൊരുക്കി കേരള മുസ്‌ലിം ജമാഅത്ത്. 20 ലക്ഷം രൂപ ചെലവഴിച്ച് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ രൂപീകരിച്ച നിര്‍മ്മാണ സമിതി ദാറുല്‍ ഖൈര്‍ ഭവനം പൂര്‍ത്തീകരിച്ചത്. വീടിന്റെ താക്കോല്‍ ദാനം ഒന്നാം ആണ്ടിനോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനത്തില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരി നിര്‍വഹിച്ചു.
ഖബര്‍ സിയാറത്തിന് കെ.അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. സ്വാഗത സംഘം ചെയര്‍മാന്‍ ശരീഫ് സി.പി പതാക ഉയര്‍ത്തി. അനുസ്മരണ സമ്മേളനം ജില്ലാ പ്രസിഡണ്ട് ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. കാടാച്ചിറ അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, സുലൈമാന്‍ കരിവള്ളൂര്‍, ബഷീര്‍ പുളിക്കൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫികാട്ടിപ്പാറ, സി.എല്‍ ഹമീദ്, വി.സി അബ്ദുല്ല സഅദി, അബ്ദുല്‍ ഖാദര്‍ സഖാഫി മഞ്ഞനാടി, അബ്ദുറഹ്‌മാന്‍ ഹാജി ബഹ്റൈന്‍, ഹമീദ് മൗലവി കാഞ്ഞങ്ങാട്, കെ.പി അബ്ദുറഹ്‌മാന്‍ സഖാഫി, അബ്ദുല്‍ ഖാദര്‍ സഖാഫി ആറങ്ങാടി പ്രസംഗിച്ചു. അബ്ദുസത്താര്‍ പഴയ കടപ്പുറം സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it