കാസര്‍കോട് നഗരസഭയുടേയും കുടുംബശ്രീയുടേയും നഗരശ്രീ ഉത്സവിന്റെ ഭാഗമായുള്ള കാസ്രോട്ടെ രുചിമേള തളങ്കര ബീച്ചില്‍ ആരംഭിച്ചു

കാസര്‍കോട്: കാസര്‍കോട് നഗരസഭയുടേയും കുടുംബശ്രീ യുടേയും ദേശീയ നഗര ഉപജീവന ദൗത്യം -നഗരശ്രീ ഉത്സവം-2021 ന്റെ ഭാഗമായി കാസ്രോട്ടെ രുചിമേള തളങ്കര ബീച്ചില്‍ എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി. ടി. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ആര്‍. റീത്ത, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, രജനി, പ്രോഗ്രാം കമ്മിറ്റി […]

കാസര്‍കോട്: കാസര്‍കോട് നഗരസഭയുടേയും കുടുംബശ്രീ യുടേയും ദേശീയ നഗര ഉപജീവന ദൗത്യം -നഗരശ്രീ ഉത്സവം-2021 ന്റെ ഭാഗമായി കാസ്രോട്ടെ രുചിമേള തളങ്കര ബീച്ചില്‍ എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി. ടി. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ആര്‍. റീത്ത, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, രജനി, പ്രോഗ്രാം കമ്മിറ്റി ആക്ടിങ് ചെയര്‍മാന്‍ സഹീര്‍ ആസിഫ്, വാര്‍ഡ് കൗണ്‍സിലര്‍ സുമയ്യ മൊയ്തീന്‍, ലളിത, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സാഹിറ മുഹമ്മദ്, ഹെല്‍ത്ത്സൂപ്പര്‍വൈസര്‍ എ.പി. രഞ്ജിത്ത് കുമാര്‍, സി.ഡി.എസ് മെമ്പര്‍ സെക്രട്ടറി സുധീര്‍, സിറ്റി മിഷന്‍ മാനേജര്‍ ബൈജു, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഷക്കീല മജീദ് സംബഡിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം സ്വാഗതവും മുന്‍സിപ്പല്‍ സെക്രട്ടറി എസ്. ബിജു നന്ദിയും പറഞ്ഞു.

ഈമാസം ഏഴ് വരെ വൈകിട്ട് 3 മണി മുതല്‍ രാത്രി 9 മണി വരെയാണ് രുചി മേള. വിവിധതരം ബിരിയാണികള്‍, മലബാര്‍ സ്‌നാക്‌സ്, ചിക്കന്‍ വിഭവങ്ങള്‍, മീന്‍ വിഭവങ്ങള്‍, വിവിധതരം അപ്പങ്ങള്‍, ജ്യൂസ്, ചട്ടിപ്പത്തിരി, ഉന്നക്കായ, കിളിക്കൂട്, കോഴിചീന്തിച്ചുരുട്ടിയത്, ബീഫ് വരട്ടിയത് തുടങ്ങിയ വിഭവങ്ങള്‍ ഒരുക്കുന്നുണ്ട്. കൂടാതെ എല്ലാ ദിവസവും വിവിധ കലാപരിപാടികള്‍ ക്രമീകരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കുള്ള സ്വയം പ്രതിരോധ മാര്‍ഗ്ഗങ്ങള്‍, കുരുന്ന് കാലാപ്രതിഭകളുടെ പ്രകടനം, കുടുംബശ്രീ അവതരിപ്പിക്കുന്ന മാര്‍ഗ്ഗംകളി, കാസിനോവ സംഗീത് അവതരിപ്പിക്കുന്ന സംഗീതവിരുന്ന്, നഗരസഭാ ജനപ്രതിനിധികളുടെ കൈമുട്ട്പാട്ട്, മജീഷ്യന്‍ ആര്‍.കെ.കവായിയുടെ മാജിക്ക്‌ഷോ, ഇസ്മയില്‍ തളങ്കരയുടെ സംഗീതനിശ തുടങ്ങിയ പരിപാടികള്‍ ഭക്ഷ്യമേളയോടനുബന്ധിച്ച് നടത്തപ്പെടുന്നു.

Related Articles
Next Story
Share it