മുഴുവന്‍ വാര്‍ഡുകളിലേക്കും പ്രതിരോധ കിറ്റ് നല്‍കി കാസര്‍കോട് നഗരസഭ

കാസര്‍കോട്: കോവിഡിന്റെ രണ്ടാം വ്യാപനത്തില്‍ മുഴുവന്‍ വാര്‍ഡുകളിലേക്കും പ്രതിരോധ കിറ്റ് നല്‍കി കാസര്‍കോട് നഗരസഭ. കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാടിന് നല്‍കി നിര്‍വ്വഹിച്ചു. ഓക്‌സി മീറ്റര്‍, ഫെയ്‌സ് ഷീല്‍ഡ്, മെഡിക്കല്‍ മാസ്‌ക് എന്നിവ ഉള്‍പ്പെടുന്നതാണ് കിറ്റ്. വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട് എന്നിവര്‍ വിവിധ വാര്‍ഡുകളിലേക്കുള്ള കിറ്റുകള്‍ കൈമാറി. സ്ഥിരം സമിതി അദ്ധ്യക്ഷ […]

കാസര്‍കോട്: കോവിഡിന്റെ രണ്ടാം വ്യാപനത്തില്‍ മുഴുവന്‍ വാര്‍ഡുകളിലേക്കും പ്രതിരോധ കിറ്റ് നല്‍കി കാസര്‍കോട് നഗരസഭ. കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാടിന് നല്‍കി നിര്‍വ്വഹിച്ചു. ഓക്‌സി മീറ്റര്‍, ഫെയ്‌സ് ഷീല്‍ഡ്, മെഡിക്കല്‍ മാസ്‌ക് എന്നിവ ഉള്‍പ്പെടുന്നതാണ് കിറ്റ്. വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട് എന്നിവര്‍ വിവിധ വാര്‍ഡുകളിലേക്കുള്ള കിറ്റുകള്‍ കൈമാറി. സ്ഥിരം സമിതി അദ്ധ്യക്ഷ സിയാന ഹനീഫ്, കൗണ്‍സിലര്‍മാരായ മുഷ്താഖ് ചേരങ്കൈ, അശ്വിനി, ഹേമലത, ശാരദ, സമീറ റസ്സാഖ്, മമ്മു ചാല, അസ്മ മുഹമ്മദ്, സൈനുദ്ദീന്‍ തുരുത്തി, മജീദ് കൊല്ലമ്പാടി, ലളിത, വിമല ശ്രീധര്‍, രജ്ഞിത, ഹസീന നൗഷാദ്, സക്കീന മൊയ്തീന്‍, ഇഖ്ബാല്‍ ബാങ്കോട്, സിദ്ധീഖ് ചക്കര, സുമയ്യ മൊയ്തീന്‍, സക്കരിയ എം.എസ്, ശ്രീലത ടീച്ചര്‍, അബ്ദുല്‍ റഹ്‌മാന്‍ ചക്കര, ഉമ എം, വിവിധ വാര്‍ഡുകളിലെ ആശാവര്‍ക്കര്‍മാര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it