ജനപ്രതിനിധികള്‍ക്ക് കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സ്വീകരണം നല്‍കി

കാസര്‍കോട്: കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി. നഗരസഭ ഉപാധ്യക്ഷ ഷംസീദ ഫിറോസ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മെമ്പറുമായ അബ്ബാസ് ബീഗം, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മെമ്പറും കൗണ്‍സിലറുമായ വരപ്രസാദ് എന്നിവര്‍ക്കും വ്യാപാരിക്ഷേമ ബോര്‍ഡ് ചുമതലയുള്ള കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് ജില്ലാ സെക്രട്ടറി എം.പി സുബൈര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം റാങ്കും അഖിലേന്ത്യ തലത്തില്‍ ആറാം റാങ്കും നേടിയ അക്ഷയ്കുമാര്‍ കോട്ടക്കണി എന്നിവരെയും മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ […]

കാസര്‍കോട്: കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി. നഗരസഭ ഉപാധ്യക്ഷ ഷംസീദ ഫിറോസ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മെമ്പറുമായ അബ്ബാസ് ബീഗം, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മെമ്പറും കൗണ്‍സിലറുമായ വരപ്രസാദ് എന്നിവര്‍ക്കും വ്യാപാരിക്ഷേമ ബോര്‍ഡ് ചുമതലയുള്ള കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് ജില്ലാ സെക്രട്ടറി എം.പി സുബൈര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം റാങ്കും അഖിലേന്ത്യ തലത്തില്‍ ആറാം റാങ്കും നേടിയ അക്ഷയ്കുമാര്‍ കോട്ടക്കണി എന്നിവരെയും മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. സ്വീകരണയോഗം വ്യാപാരഭവനില്‍ അസോസിയേഷന്‍ പ്രസിഡണ്ട് എ.കെ മൊയ്തീന്‍കുഞ്ഞിയുടെ അധ്യക്ഷതയില്‍ കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡണ്ട് അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. കെ.വി.വി.ഇ.എസ് ജില്ലാ സെക്രട്ടറി കെ.ജെ സജി അനുമോദനപ്രസംഗം നടത്തി. ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം ശ്രീ എ.എ അസീസ് സംസാരിച്ചു.
മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ. നാഗേഷ് ഷെട്ടി സ്വാഗതവും ട്രഷറര്‍ ബഷീര്‍ കല്ലങ്കാടി നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികളായ ടി.എ ഇല്യാസ്, ശശിധരന്‍ ജി.എസ്, സംഘടനാ ഭാരവാഹികളായ ദിനേഷ് കെ, അബ്ദുള്‍ നഹീം അങ്കോല, സി.കെ ഹാരിസ്, മുനീര്‍ അടുക്കത്ത്ബയല്‍, ജലീല്‍ ടി.എം, ഉല്ലാസ്‌കുമാര്‍ ടി.കെ, അഷറഫ് സുല്‍സണ്‍, റൗഫ് പള്ളിക്കാല്‍, മുനീര്‍ ബിസ്മില്ല തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it