കാസര്‍കോട് നഗരസഭ ഹരിതസഭ സംഘടിപ്പിച്ചു

കാസര്‍കോട്: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തില്‍ കാസര്‍കോട് നഗരസഭ ഹരിതസഭ സംഘടിപ്പിച്ചു. സീറോ വെയ്സ്റ്റ് ചാലഞ്ച് പദ്ധതിക്ക് കാസര്‍കോട് നഗരസഭ തുടക്കം കുറിച്ചു. ഹരിതകര്‍മ്മ സേന അംഗങ്ങളെയും ശുചീകരണ തൊഴിലാളികളെയും ആദരിച്ചു.നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഡോ. ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.ഗവ. കോളേജ് അസോസിയേറ്റ് പ്രൊഫസറും വിദഗ്ധ പാനല്‍ അംഗവുമായ പ്രിയഞ്ജന, മുനിസിപ്പല്‍ സെക്രട്ടറി […]

കാസര്‍കോട്: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തില്‍ കാസര്‍കോട് നഗരസഭ ഹരിതസഭ സംഘടിപ്പിച്ചു. സീറോ വെയ്സ്റ്റ് ചാലഞ്ച് പദ്ധതിക്ക് കാസര്‍കോട് നഗരസഭ തുടക്കം കുറിച്ചു. ഹരിതകര്‍മ്മ സേന അംഗങ്ങളെയും ശുചീകരണ തൊഴിലാളികളെയും ആദരിച്ചു.
നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഡോ. ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.
ഗവ. കോളേജ് അസോസിയേറ്റ് പ്രൊഫസറും വിദഗ്ധ പാനല്‍ അംഗവുമായ പ്രിയഞ്ജന, മുനിസിപ്പല്‍ സെക്രട്ടറി സുരേഷ് കുമാര്‍. എന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണര്‍മാരായ അബ്ബാസ് ബീഗം, സിയാന ഹനീഫ്, രജനി.കെ, കൗണ്‍സിലര്‍ രഞ്ജിത എന്നിവര്‍ സംസാരിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ഇല്ല്യാസ്. ടി.പി, ജെ.സി.ഐ കാസര്‍കോട് എംപയര്‍ സെക്രട്ടറി റംസീന റിയാസ്, കൗണ്‍സിലര്‍ ആഫില ബഷീര്‍, എം.എം മുനീര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
നഗരസഭ ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട് സ്വാഗതവും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രഞ്ജിത്ത് കുമാര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it