ഫേസ്ബുക്കിലൂടെ അടുപ്പം സ്ഥാപിച്ച് കാഞ്ഞങ്ങാട്ടെ യുവതി ഹണിട്രാപ്പില്‍ കുടുക്കിയത് നിരവധിപേരെ; സംസ്ഥാനവ്യാപക തട്ടിപ്പിലൂടെ കൈക്കലാക്കിയത് ലക്ഷങ്ങള്‍

കാഞ്ഞങ്ങാട്: ഫേസ്ബുക്കിലൂടെ അടുപ്പം സ്ഥാപിച്ച് കാഞ്ഞങ്ങാട് ഗുരുപുരം സ്വദേശിനിയായ യുവതി നിരവധി പേരെ ഹണിട്രാപ്പില്‍പെടുത്തി പണം തട്ടിയെടുത്തതായി പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. സംസ്ഥാനവ്യാപക തട്ടിപ്പിലൂടെ യുവതി ലക്ഷങ്ങളാണ് സമ്പാദിച്ചത്. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട ബിസിനസുകാരനെ ലോഡ്ജിലെത്തിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടിയെടുത്ത കേസില്‍ ഗുരുപുരം സ്വദേശി അടക്കം രണ്ടുപേര്‍ കോട്ടയത്തെ വൈക്കത്ത് പൊലീസ് പിടിയിലായതോടെയാണ് ഹണിട്രാപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രഞ്ജിനി (28), കോട്ടയത്തെ സുബിന്‍ കൃഷ്ണന്‍ (35) എന്നിവരാണ് […]

കാഞ്ഞങ്ങാട്: ഫേസ്ബുക്കിലൂടെ അടുപ്പം സ്ഥാപിച്ച് കാഞ്ഞങ്ങാട് ഗുരുപുരം സ്വദേശിനിയായ യുവതി നിരവധി പേരെ ഹണിട്രാപ്പില്‍പെടുത്തി പണം തട്ടിയെടുത്തതായി പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. സംസ്ഥാനവ്യാപക തട്ടിപ്പിലൂടെ യുവതി ലക്ഷങ്ങളാണ് സമ്പാദിച്ചത്. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട ബിസിനസുകാരനെ ലോഡ്ജിലെത്തിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടിയെടുത്ത കേസില്‍ ഗുരുപുരം സ്വദേശി അടക്കം രണ്ടുപേര്‍ കോട്ടയത്തെ വൈക്കത്ത് പൊലീസ് പിടിയിലായതോടെയാണ് ഹണിട്രാപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രഞ്ജിനി (28), കോട്ടയത്തെ സുബിന്‍ കൃഷ്ണന്‍ (35) എന്നിവരാണ് പിടിയിലായത്. കേസില്‍ എറണാകുളത്തെ ജസ്ലിന്‍ ജോസിനെ (41) നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സെപ്തംബര്‍ 28ന് ചേര്‍ത്തലയിലെ ലോഡ്ജില്‍ വച്ചായിരുന്നു കേസിനാധാരമായ സംഭവം. വൈക്കം സ്വദേശിയായ ബിസിനസുകാരനുമായി രഞ്ജിനി ഫേസ്ബുകിലൂടെ അടുപ്പത്തിലാവുകയായിരുന്നു. യുവതിയുടെ ക്ഷണ പ്രകാരം ഇയാള്‍ സെപ്തംബര്‍ 28ന് ചേര്‍ത്തലയിലെ ലോഡ്ജിലെത്തി. പിന്നാലെ സുബിന്‍ കൃഷ്ണനും ഇവര്‍ താമസിച്ച മുറിയിലെത്തി ബിസിനസുകാരനും യുവതിയും ഒപ്പമുള്ള ചിത്രങ്ങള്‍ പകര്‍ത്തി. 20 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വൈക്കത്തെ വീട്ടിലെത്തി ബിസിനസുകാരന്‍ 1,35,000 രൂപയും ഇവര്‍ക്ക് കൈമാറി. ബാക്കി പണം കൈപ്പറ്റാനായി സംഘം വീട്ടിലെത്തിയപ്പോഴാണ് ജസ്ലിന്‍ ജോസ് കഴിഞ്ഞയാഴ്ച പിടിയിലായതെന്നും മറ്റുള്ളവര്‍ രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വൈക്കം ഡിവൈഎസ്പി എ ജെ തോമസ്, വൈക്കം എസ്എച്ച്ഒ കൃഷ്ണന്‍ പോറ്റി, എസ്‌ഐ അജ്മല്‍ ഹുസൈന്‍ എന്നിവരടങ്ങിയ സംഘം രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തത്. പ്രതികള്‍ ഇപ്പോള്‍ റിമാണ്ടിലാണ്. രഞ്ജിനിയുടെ കെണിയില്‍പെട്ട് കാസര്‍കോട് ജില്ലയിലെ ചിലര്‍ക്കും പണം നഷ്ടമായതായാണ് വിവരം.

Related Articles
Next Story
Share it