കെ റെയില്‍ പദ്ധതി ഒരു വര്‍ഷം നീളുന്ന പരിസ്ഥിതി ആഘാത പഠനത്തിന് ശേഷം മാത്രം

കാസര്‍കോട്: ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിസ്ഥിതി ആഘാത പഠനത്തിന് ശേഷം മാത്രമേ തിരുവനന്തപുരം-കാസര്‍കോട് അര്‍ദ്ധഗതിവേഗ റെയില്‍ പാതയായ കെ റെയില്‍ പദ്ധതി ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയുള്ളുവെന്ന അധികൃതരുടെ തീരുമാനം പദ്ധതിയുടെ വരവോടെ വീട് നഷ്ടപ്പെടുമെന്ന് ആശങ്കപ്പെട്ട ആയിരങ്ങള്‍ക്ക് ആശ്വാസമായി. കെ റെയില്‍ പദ്ധതി വരുന്നതോടെ കാസര്‍കോട് ജില്ലയിലടക്കം നിരവധി വീടുകളും ആരാധനാലയങ്ങളും മറ്റും നഷ്ടപ്പെടുമെന്ന ജനങ്ങളുടെ ആശങ്കയെ തുടര്‍ന്ന് പദ്ധതിയെ കുറിച്ച് പുനരാലോചിക്കണമെന്ന് ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് നേരത്തെ പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ലെന്നും […]

കാസര്‍കോട്: ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിസ്ഥിതി ആഘാത പഠനത്തിന് ശേഷം മാത്രമേ തിരുവനന്തപുരം-കാസര്‍കോട് അര്‍ദ്ധഗതിവേഗ റെയില്‍ പാതയായ കെ റെയില്‍ പദ്ധതി ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയുള്ളുവെന്ന അധികൃതരുടെ തീരുമാനം പദ്ധതിയുടെ വരവോടെ വീട് നഷ്ടപ്പെടുമെന്ന് ആശങ്കപ്പെട്ട ആയിരങ്ങള്‍ക്ക് ആശ്വാസമായി. കെ റെയില്‍ പദ്ധതി വരുന്നതോടെ കാസര്‍കോട് ജില്ലയിലടക്കം നിരവധി വീടുകളും ആരാധനാലയങ്ങളും മറ്റും നഷ്ടപ്പെടുമെന്ന ജനങ്ങളുടെ ആശങ്കയെ തുടര്‍ന്ന് പദ്ധതിയെ കുറിച്ച് പുനരാലോചിക്കണമെന്ന് ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് നേരത്തെ പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ലെന്നും പദ്ധതി പൊതുഗതാഗതത്തിന്റെ ഭാഗമാണെന്നും പറഞ്ഞിരുന്ന അധികൃതര്‍ ഇപ്പോള്‍ നിലപാട് മാറ്റിയത്. പരിസ്ഥിതി ആഘാത പഠനത്തിന് പുറമെ സാമൂഹികാഘാത പഠനവും നടക്കും. ഇതോടെ ഒരു വര്‍ഷത്തേക്ക് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കില്ലെന്ന് ഉറപ്പായി.
അതിനിടെ പദ്ധതി പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുള്ള ആശങ്കകളും ആക്ഷേപങ്ങളും കേള്‍ക്കുന്നതിന് യു.ഡി.എഫ് ഉപസമിതി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് യോഗം ചേര്‍ന്നിരുന്നു. പദ്ധതിയുടെ ഭാഗമായുള്ള സ്ഥലം ഏറ്റെടുക്കല്‍, അത് എത്രപേരെയാണ് പ്രതികൂലമായി ബാധിക്കുക, തൃപ്തികരമായ പുനരധിവാസം, ന്യായമായ നഷ്ടപരിഹാരം എന്നിവയെ കുറിച്ച് വസ്തുനിഷ്ടമായ പഠനവും പരിശോധനയും നടന്നിട്ടില്ലെന്നാണ് യു.ഡി.എഫ് ഉപസമിതിയുടെ പരാതി. ചെയര്‍മാന്‍ ഡോ. എം.കെ മുനീറിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.

Related Articles
Next Story
Share it