ജ്വാല ഓണ്‍ലൈന്‍ ഉത്സവ് സമാപിച്ചു

ഷാര്‍ജ: ജ്വാല കലാസാംസ്‌കാരിക വേദി സംഘടിപ്പിച്ച 'ഓണ്‍ലൈന്‍ ഉത്സവ്' മൂന്നു മാസത്തിലധികം നീണ്ടുനിന്ന സര്‍ഗോത്സവത്തിനു സമാപനം കുറിച്ചു. ആഗസ്ത് 28ന് പ്രശസ്ത കവി മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം നിര്‍വ്വഹിച്ച പരിപാടി ഓണ്‍ലൈന്‍ സമാപനസമ്മേളനത്തിലൂടെ പരിസമാപ്തിയായി. വിവിധ വിഭാഗങ്ങളിലായി സ്റ്റേജിതര-സ്റ്റേജിന പരിപാടികളില്‍ നൂറ്റിയമ്പതില്‍പരം മല്‍സരാര്‍ത്ഥികളാണ് മാറ്റുരച്ചത്. മത്സരത്തെ കൂടാതെ വിവിധ സാംസ്‌കാരികപരിപാടികള്‍ കൊണ്ടും വ്യത്യത്സമാര്‍ന്ന പരിപാടിയായി മാറി ജ്വാല ഓണ്‍ലൈന്‍ ഉത്സവ്. യു.എ.ഇ ദേശീയ ദിനാഘോഷവുമായി ബന്ധപ്പെടുത്തി ഒരുക്കിയ സമാപനസമ്മേളനത്തില്‍ മുന്‍ ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ് മുഖ്യാതിഥിയായിരുന്നു. ജനറല്‍സെക്രട്ടറി […]

ഷാര്‍ജ: ജ്വാല കലാസാംസ്‌കാരിക വേദി സംഘടിപ്പിച്ച 'ഓണ്‍ലൈന്‍ ഉത്സവ്' മൂന്നു മാസത്തിലധികം നീണ്ടുനിന്ന സര്‍ഗോത്സവത്തിനു സമാപനം കുറിച്ചു. ആഗസ്ത് 28ന് പ്രശസ്ത കവി മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം നിര്‍വ്വഹിച്ച പരിപാടി ഓണ്‍ലൈന്‍ സമാപനസമ്മേളനത്തിലൂടെ പരിസമാപ്തിയായി.
വിവിധ വിഭാഗങ്ങളിലായി സ്റ്റേജിതര-സ്റ്റേജിന പരിപാടികളില്‍ നൂറ്റിയമ്പതില്‍പരം മല്‍സരാര്‍ത്ഥികളാണ് മാറ്റുരച്ചത്. മത്സരത്തെ കൂടാതെ വിവിധ സാംസ്‌കാരികപരിപാടികള്‍ കൊണ്ടും വ്യത്യത്സമാര്‍ന്ന പരിപാടിയായി മാറി ജ്വാല ഓണ്‍ലൈന്‍ ഉത്സവ്.
യു.എ.ഇ ദേശീയ ദിനാഘോഷവുമായി ബന്ധപ്പെടുത്തി ഒരുക്കിയ സമാപനസമ്മേളനത്തില്‍ മുന്‍ ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ് മുഖ്യാതിഥിയായിരുന്നു.
ജനറല്‍സെക്രട്ടറി വിനോദ് മുള്ളേരിയ സ്വാഗതംപറഞ്ഞു. പ്രസിഡന്റ് ഗംഗാധരന്‍ രാവണീശ്വരം അധ്യക്ഷത വഹിച്ചു.
ചെയര്‍മാന്‍ കെ.ടി നായര്‍ ട്രഷറര്‍ അശോകന്‍ എടയില്ലം, വനിതജ്വാല പ്രസിഡന്റ് സൗമ്യ ശശിധരന്‍, വനിതാ ജ്വാല പ്രോഗ്രാം കണ്‍വീനര്‍ ലത കുഞ്ഞിരാമന്‍, ട്രഷറര്‍ ശ്രീജ മോഹനന്‍, ബാലജ്വാല പ്രസിഡന്റ് നിതുന്‍ കെ.ടി, സെക്രട്ടറി ആര്യശ്രീ മോഹനന്‍, ട്രഷറര്‍ പ്രണവ് മാധവന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
പ്രോഗ്രാം കണ്‍വീനര്‍ ശ്രീജിത്ത് ബേത്തൂര്‍ നന്ദി പ്രകാശിപ്പിച്ചു.
തുടര്‍ന്ന് പ്രശസ്ത നാടന്‍പാട്ട് കലാകാരി പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിച്ച നാടന്‍പാട്ടു കലാമേള ഉത്സവ് 2020 പരിപാടിക്ക് ആവേശകരമായ സമാപനം നല്‍കി.

Related Articles
Next Story
Share it