ചാണകത്തിന് അണുവികിരണം തടയാന്‍ കഴിയുമെന്ന ജഡ്ജിയുടെ അഭിപ്രായം അല്‍ഭുതപ്പെടുത്തുന്നത് - ജസ്റ്റീസ് കെ. ചന്ദ്രു

കാഞ്ഞങ്ങാട്: ശാസ്ത്രബോധം പ്രചരിപ്പിക്കാന്‍ ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ളപ്പോള്‍ ചാണകത്തിന് അണുവികിരണം തടയാന്‍ കഴിയുമെന്ന് ഗുജറാത്തിലെ ജഡ്ജി പറഞ്ഞത് അല്‍ഭുതപ്പെടുത്തുന്നുവെന്ന് ജസ്റ്റീസ് കെ. ചന്ദ്രു പറഞ്ഞു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജനകീയ ക്യാമ്പയിന്റെ ഭാഗമായുള്ള കേരള പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍ സ്ത്രീ പൂജാരിയെ നിയമിക്കണമെന്ന് താന്‍ വിധി പ്രഖ്യാപിച്ചത് വിവേചനം പാടില്ലെന്ന ഭരണഘടനാ വ്യവസ്ഥയുള്ളത് കൊണ്ടാണ്. ഇത്തരം കാര്യങ്ങളില്‍ നിയമവും കോടതി വിധിയും മാത്രം പോരാ ജനകീയ ഇടപെടലും വേണം. അതിന് ശാസ്ത്ര ബോധമുള്ള […]

കാഞ്ഞങ്ങാട്: ശാസ്ത്രബോധം പ്രചരിപ്പിക്കാന്‍ ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ളപ്പോള്‍ ചാണകത്തിന് അണുവികിരണം തടയാന്‍ കഴിയുമെന്ന് ഗുജറാത്തിലെ ജഡ്ജി പറഞ്ഞത് അല്‍ഭുതപ്പെടുത്തുന്നുവെന്ന് ജസ്റ്റീസ് കെ. ചന്ദ്രു പറഞ്ഞു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജനകീയ ക്യാമ്പയിന്റെ ഭാഗമായുള്ള കേരള പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍ സ്ത്രീ പൂജാരിയെ നിയമിക്കണമെന്ന് താന്‍ വിധി പ്രഖ്യാപിച്ചത് വിവേചനം പാടില്ലെന്ന ഭരണഘടനാ വ്യവസ്ഥയുള്ളത് കൊണ്ടാണ്. ഇത്തരം കാര്യങ്ങളില്‍ നിയമവും കോടതി വിധിയും മാത്രം പോരാ ജനകീയ ഇടപെടലും വേണം. അതിന് ശാസ്ത്ര ബോധമുള്ള ജനങ്ങളും വേണമെന്ന് ചന്ദ്രു പറഞ്ഞു. പദയാത്ര ആദ്യ ദിവസം നയിച്ചത് മുന്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കാണ്. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, പ്രൊഫ. ടി. പി. കുഞ്ഞിക്കണ്ണന്‍, ബി. രമേഷ്, സി.എം. വിനയചന്ദ്രന്‍, രാധാകൃഷ്ണന്‍ പെരുമ്പള, അഡ്വ. ടി.കെ. സുധാകരന്‍, ജോജി കൂട്ടുമ്മേല്‍ പ്രസംഗിച്ചു. ഫെബ്രു. 28ന് തിരുവനന്തപുരത്ത് സമാപിക്കും.

Related Articles
Next Story
Share it