ജഡ്ജി സിനിമ കണ്ടു; ആമീര്‍ഖാന്റെ മകന്‍ ജുനൈദ് ഖാന്റെ സിനിമക്ക് പ്രദര്‍ശനാനുമതി

അഹമദാബാദ്: നടന്‍ ആമീര്‍ഖാന്റെ മകന്‍ ജുനൈദ് ഖാനെ നായകനാക്കി യഷ് രാജ് ഫിലിംസ് നിര്‍മ്മിച്ച മഹാരാജ് എന്ന ഹിന്ദി സിനിമ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ് ഫ്‌ളിക്‌സ് വഴി പ്രദര്‍ശിപ്പിക്കുന്നതിന് ഗുജറാത്ത് ഹൈക്കോടതി അനുമതി നല്‍കി. വൈഷ്ണവ വിഭാഗക്കാരെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് സിനിമയെന്ന പരാതി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സംഗീത വിഷേന്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് അനുമതി നല്‍കിയത്. ജുനൈദ് ഖാന്റെ അരങ്ങേറ്റ ചിത്രമാണിത്. സിനിമ മതവികാരം വ്രണപ്പെടുത്തുമെന്ന പരാതിയെ തുടര്‍ന്ന് പ്രദര്‍ശനം ഈ മാസം 13ന് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ […]

അഹമദാബാദ്: നടന്‍ ആമീര്‍ഖാന്റെ മകന്‍ ജുനൈദ് ഖാനെ നായകനാക്കി യഷ് രാജ് ഫിലിംസ് നിര്‍മ്മിച്ച മഹാരാജ് എന്ന ഹിന്ദി സിനിമ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ് ഫ്‌ളിക്‌സ് വഴി പ്രദര്‍ശിപ്പിക്കുന്നതിന് ഗുജറാത്ത് ഹൈക്കോടതി അനുമതി നല്‍കി. വൈഷ്ണവ വിഭാഗക്കാരെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് സിനിമയെന്ന പരാതി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സംഗീത വിഷേന്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് അനുമതി നല്‍കിയത്. ജുനൈദ് ഖാന്റെ അരങ്ങേറ്റ ചിത്രമാണിത്. സിനിമ മതവികാരം വ്രണപ്പെടുത്തുമെന്ന പരാതിയെ തുടര്‍ന്ന് പ്രദര്‍ശനം ഈ മാസം 13ന് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ നിര്‍മ്മാതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് കഴിഞ്ഞ ദിവസം ജഡ്ജി സിനിമ കണ്ടു. പ്രാഥമികമായി ഒരു സമുദായത്തിന്റെയും വികാരം വ്രണപ്പെടുത്തുന്ന ഒന്നും സിനിമയിലില്ലെന്ന് കോടതി വ്യക്തമാക്കി.

Related Articles
Next Story
Share it