ജോയിന്റ് കൗണ്‍സില്‍ വനിതാ മുന്നേറ്റ ജാഥ ജുലായ് 4ന് തുടങ്ങും
കാസര്‍കോട്: ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വനിതാ കമ്മിറ്റി ജുലായ് 4 മുതല്‍ 22 വരെ നടത്തുന്ന ഉണര്‍വ്-വനിതാ മുന്നേറ്റ ജാഥ വിജയിപ്പിക്കുന്നതിനുള്ള സാഗതസംഘ രൂപീകരണ യോഗം കാസര്‍കോട് സുബ്ബറാവു സ്മാരക ഹാളില്‍ സി.പി.ഐ. സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സി.പി. മുരളി ഉദ്ഘാടനം ചെയ്തു. സമൂഹം മുഴുവന്‍ വിഷലിപ്തമാകുന്ന അവസരത്തില്‍ ഉണര്‍ത്തുപാട്ടായി ജോയിന്റ് കൗണ്‍സില്‍ നടത്തുന്ന വനിതാ മുന്നേറ്റ ജാഥ നവോത്ഥാന മൂല്യങ്ങളെ പിന്നോട്ടു വലിക്കുന്ന സമകാലീന സാഹചര്യത്തില്‍ ഏറ്റവും പ്രസക്തമാണെന്നും ഈ സാഹചര്യത്തെ തിരിച്ചറിഞ്ഞ് അതിനെ […]

കാസര്‍കോട്: ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വനിതാ കമ്മിറ്റി ജുലായ് 4 മുതല്‍ 22 വരെ നടത്തുന്ന ഉണര്‍വ്-വനിതാ മുന്നേറ്റ ജാഥ വിജയിപ്പിക്കുന്നതിനുള്ള സാഗതസംഘ രൂപീകരണ യോഗം കാസര്‍കോട് സുബ്ബറാവു സ്മാരക ഹാളില്‍ സി.പി.ഐ. സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സി.പി. മുരളി ഉദ്ഘാടനം ചെയ്തു.
സമൂഹം മുഴുവന്‍ വിഷലിപ്തമാകുന്ന അവസരത്തില്‍ ഉണര്‍ത്തുപാട്ടായി ജോയിന്റ് കൗണ്‍സില്‍ നടത്തുന്ന വനിതാ മുന്നേറ്റ ജാഥ നവോത്ഥാന മൂല്യങ്ങളെ പിന്നോട്ടു വലിക്കുന്ന സമകാലീന സാഹചര്യത്തില്‍ ഏറ്റവും പ്രസക്തമാണെന്നും ഈ സാഹചര്യത്തെ തിരിച്ചറിഞ്ഞ് അതിനെ പ്രതിരോധിക്കുന്നതിനുള്ള തുടക്കം കുറിക്കുന്ന പരിപാടിയാണ് വനിതാ മുന്നേറ്റ ജാഥ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അംഗം ടി. കൃഷ്ണന്‍, ജോയിന്റ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ നരേഷ് കുമാര്‍ കുന്നിയൂര്‍ എന്നിവര്‍ പ്രസംഗിച്ചു. വനിതാ കമ്മിറ്റി ജില്ലാ പ്രസിഡണ്ട് രാഗി രാജ് അധ്യക്ഷത വഹിച്ചു. വനിതാ കമ്മിറ്റി ജില്ലാ സെക്രട്ടറി യമുന രാഘവന്‍ സ്വാഗതവും ജോ. കൗണ്‍സില്‍ സംസ്ഥാന കൗണ്‍സിലംഗം പ്രീത കെ. നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: ചെയര്‍മാന്‍: അഡ്വ. ഗോവിന്ദന്‍ പളളിക്കാപ്പില്‍ (സി.പി.ഐ. ജില്ലാ സെക്രട്ടറി), ജനറല്‍ കണ്‍വീനര്‍: യമുന രാഘവന്‍ (സംസ്ഥാന കമ്മിറ്റി അംഗം, ജോ. കൗണ്‍സില്‍)