മറ്റൊരു വാഹനത്തില്‍ ഇടിച്ച് നിയന്ത്രണം വിട്ട ജീപ്പ് ബൈക്കിലിടിച്ചു; വിദ്യാര്‍ത്ഥി മരിച്ചു

ബോവിക്കാനം: ബോവിക്കാനം എട്ടാം മൈലില്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ച് നിയന്ത്രണം വിട്ട ജീപ്പ് ബൈക്കിലിടിച്ചു. അപകടത്തില്‍ കോളേജ് വിദ്യാര്‍ത്ഥി മരിച്ചു.മല്ലം കല്ലുകണ്ടത്തെ മാധവന്‍ നായര്‍-ഉമ ദമ്പതികളുടെ മകന്‍ അഖില്‍ (22) ആണ് മരിച്ചത്. ബെള്ളൂര്‍ ബജ അംബേദ്ക്കര്‍ കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്നു. ഇന്നലെ വൈകിട്ട് ഇരിയണ്ണിയിലെ ബന്ധുവീട്ടില്‍ പോയി മടങ്ങുന്നതിനിടെ ഏഴു മണിയോടെ എട്ടാം മൈലിലാണ് അപകടമുണ്ടായത്. ബോവിക്കാനം ഭാഗത്ത് നിന്ന് ഇരിയണ്ണിയിലേക്ക് പോകുകയായിരുന്ന ജീപ്പ് എതിരെ വരികയായിരുന്ന മറ്റൊരു ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് അഖില്‍ […]

ബോവിക്കാനം: ബോവിക്കാനം എട്ടാം മൈലില്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ച് നിയന്ത്രണം വിട്ട ജീപ്പ് ബൈക്കിലിടിച്ചു. അപകടത്തില്‍ കോളേജ് വിദ്യാര്‍ത്ഥി മരിച്ചു.
മല്ലം കല്ലുകണ്ടത്തെ മാധവന്‍ നായര്‍-ഉമ ദമ്പതികളുടെ മകന്‍ അഖില്‍ (22) ആണ് മരിച്ചത്. ബെള്ളൂര്‍ ബജ അംബേദ്ക്കര്‍ കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്നു. ഇന്നലെ വൈകിട്ട് ഇരിയണ്ണിയിലെ ബന്ധുവീട്ടില്‍ പോയി മടങ്ങുന്നതിനിടെ ഏഴു മണിയോടെ എട്ടാം മൈലിലാണ് അപകടമുണ്ടായത്. ബോവിക്കാനം ഭാഗത്ത് നിന്ന് ഇരിയണ്ണിയിലേക്ക് പോകുകയായിരുന്ന ജീപ്പ് എതിരെ വരികയായിരുന്ന മറ്റൊരു ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് അഖില്‍ ഓടിച്ച് വരികയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ അഖിലിനെ ആദ്യം ചെങ്കള ഇ.കെ നായനാര്‍ സഹകരണ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
അഖില്‍ കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ കൗണ്‍സിലറും എസ്.എഫ്.ഐ മുളിയാര്‍ ലോക്കല്‍ കമ്മിറ്റിയംഗവുമാണ്. സി.പി.എം കല്ലുകണ്ടം ബ്രാഞ്ച് അംഗം, ഡി.വൈ.എഫ്.ഐ കല്ലുകണ്ടം യൂണിറ്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ഏക സഹോദരി അനഘ പൊവ്വല്‍ എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനിയാണ്.

Related Articles
Next Story
Share it