കാസര്‍കോട്: ഇരുമ്പുല്പന്നങ്ങളുടെ വിലവര്‍ധനവിനെതിരെ കേരള അയേണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എഞ്ചിനീയറിംഗ് യൂണിറ്റ് അസോസിയേഷന് സംസ്ഥാനതല പ്രതിഷേധ പരിപാടിയുടെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വീട്ടുപടിക്കല്‍ സമരം നടത്തി. ജില്ലാ പ്രസിഡണ്ട് ഒ.പി.ടി പത്മനാഭന്, ജില്ലാ സെക്രട്ടറി കെ.വി സുഗതന്, സംസ്ഥാന ജോ. സെക്രട്ടറി സജേഷ് കുമാര്‍ എം നേതൃത്വം നല്കി. 650-ഓളം യൂണിറ്റ് ഉടമകള്‍ സമരത്തില്‍ അണിചേര്‍ന്നു.