ഇരുമ്പുകമ്പികള്‍ തുരുമ്പെടുത്തു; കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീഴുന്നു കുക്കംകൂടല്‍ പാലം അപകടാവസ്ഥയില്‍

ബദിയടുക്ക: അപകടാവസ്ഥയിലായ പാലത്തിലൂടെയുള്ള യാത്ര ഭീതിയോടെ. ബദിയടുക്ക പഞ്ചായത്ത് പതിനാറാം വാര്‍ഡ് കുക്കംകൂടല്‍ പാലമാണ് അപകടാവസ്ഥയിലുള്ളത്. നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് കുക്കംകൂടല്‍ തോടിന് കുറുകെ പാലം പണിതത്. കാലപ്പഴക്കം മൂലം പാലത്തിന്റെ അടിഭാഗത്തെ ഇരുമ്പ് കമ്പികള്‍ തുരുമ്പെടുത്ത് കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണ് ഏത് സമയവും അപകടം സംഭവിക്കാവുന്ന നിലയിലാണുള്ളത്. പാലത്തിന്റെ മുകള്‍ ഭാഗത്ത് കുഴി രൂപപ്പെട്ടിരുന്നെങ്കിലും പരിസരവാസികളായ ചിലര്‍ മണ്ണിട്ട് മൂടുകയായിരുന്നു. അതിനാല്‍ മുകളില്‍ നിന്നും കാണുമ്പോള്‍ പാലത്തിന്റെ അപകടാവസ്ഥ മനസിലാകുന്നില്ല. എന്നാല്‍ അടിഭാഗം തകര്‍ച്ചയുടെ വക്കിലെത്തിയ […]

ബദിയടുക്ക: അപകടാവസ്ഥയിലായ പാലത്തിലൂടെയുള്ള യാത്ര ഭീതിയോടെ. ബദിയടുക്ക പഞ്ചായത്ത് പതിനാറാം വാര്‍ഡ് കുക്കംകൂടല്‍ പാലമാണ് അപകടാവസ്ഥയിലുള്ളത്. നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് കുക്കംകൂടല്‍ തോടിന് കുറുകെ പാലം പണിതത്. കാലപ്പഴക്കം മൂലം പാലത്തിന്റെ അടിഭാഗത്തെ ഇരുമ്പ് കമ്പികള്‍ തുരുമ്പെടുത്ത് കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണ് ഏത് സമയവും അപകടം സംഭവിക്കാവുന്ന നിലയിലാണുള്ളത്. പാലത്തിന്റെ മുകള്‍ ഭാഗത്ത് കുഴി രൂപപ്പെട്ടിരുന്നെങ്കിലും പരിസരവാസികളായ ചിലര്‍ മണ്ണിട്ട് മൂടുകയായിരുന്നു. അതിനാല്‍ മുകളില്‍ നിന്നും കാണുമ്പോള്‍ പാലത്തിന്റെ അപകടാവസ്ഥ മനസിലാകുന്നില്ല. എന്നാല്‍ അടിഭാഗം തകര്‍ച്ചയുടെ വക്കിലെത്തിയ പാലത്തിലൂടെ ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് നിത്യേന കടന്നുപോകുന്നത്. നീര്‍ച്ചാലില്‍ നിന്നും ബിര്‍മ്മിനടുക്ക, പടിയടുപ്പ് പട്ടിക ജാതി കോളനി വഴി കടന്നുപോകുന്ന റോഡിലൂടെ ഏറ്റവും എളുപ്പത്തില്‍ കൊല്ലങ്കാനം വഴി കാസര്‍കോട്ടേക്ക് എത്താന്‍ കഴിയുന്നതിനാല്‍ യാത്രക്കാരില്‍ പലരും ഈ റോഡാണ് പ്രയോജനപ്പെടുത്തുന്നത്.
അപകടാവസ്ഥയിലായ കുക്കംകുടല്‍ പാലം നവീകരിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രി, എം.എല്‍.എ, ജില്ലാ കലക്ടര്‍, പഞ്ചായത്ത് ഭരണസമിതി അധികൃതര്‍ തുടങ്ങിയവര്‍ക്ക് നിരന്തരം പരാതി നല്‍കിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
അപകടം സംഭവിക്കുന്നതിന് മുമ്പ് പാലം പുതുക്കിപ്പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Articles
Next Story
Share it