പുത്തിഗെ: ആശ്രിതരില്ലാത്ത പ്രായമായവരുടെയും മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെയും പരിചരണത്തിനും സംരക്ഷണത്തിനുമായി മുഹിമ്മാത്തിന് കീഴില്‍ പുതിയ സ്ഥാപനം തുടങ്ങുന്നു. മുഹിമ്മാത്ത് കെയര്‍ ഹോം പദ്ധതിയുടെ ലോഞ്ചിംഗ് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് നിര്‍വഹിച്ചു. സംരക്ഷണത്തിന് ആളില്ലാത്തതിനാല്‍ പ്രായമായവര്‍ തെരുവില്‍ അലയേണ്ട സാഹചര്യമുണ്ടാകുന്നു. മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ശരിയായ സംരക്ഷണം ലഭിക്കുന്നില്ല. ഭിന്നശേഷിക്കാരും നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നു. ഇത്തരം വിഭാഗങ്ങളെ പരിചരിക്കുന്നതിനാണ് മുഹിമ്മാത്ത് പുതിയ സംരംഭം തുടങ്ങുന്നത്. മുഹിമ്മാത്തില്‍ നടന്ന ചടങ്ങില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഹൈദറൂസി കല്ലക്കട്ട, സയ്യിദ് ഇബ്രാഹിം ഹാദി തങ്ങള്‍ ചൂരി, എ.പി. അബ്ദുല്ല മുസ്ലിയാര് മാണിക്കോത്ത്, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കെ.പി. ഹുസൈന് സഅദി കെ.സി റോഡ്, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ സംബന്ധിച്ചു.