കാസര്‍കോട്: കാസര്‍കോട് സി.എച്ച് സെന്റര്‍ സ്നേഹവീട്ടിലെ അന്തേവാസികള്‍ക്ക് തുരുത്തി ശാഖ മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി പെരുന്നാള്‍ വസ്ത്രം നല്കി.
മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും സി.എച്ച് സെന്റര്‍ കാസര്‍കോട് ജില്ലാ കോര്‍ഡിനേറ്ററുമായ അഷ്റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. പെരുന്നാള്‍ വസ്ത്രങ്ങള്‍ സി.എച്ച് സെന്റര്‍ കാസര്‍കോട് വര്‍ക്കിംഗ് ചെയര്മാന് കരീം സിറ്റി ഗോള്‍ഡ്, ജനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട് എന്നിവര്‍ക്ക് തുരുത്തി വാര്‍ഡ് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി അഷ്റഫ് ടി.കെ കൈമാറി.
നവാസ് ആനബാഗിലു അധ്യക്ഷത വഹിച്ചു. ചെങ്കള പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡണ്ട് ജലീല്‍ എരുതുംകടവ്, തുരുത്തി വാര്‍ഡ് കൗണ്‍സിലര്‍ ബി.എസ് സൈനുദ്ദീന്‍, ആലംപാടി യതീംഖാന സെക്രട്ടറി അബ്ദുല്‍ റഹിമാന്‍, അഷ്ഫാഖ് അബൂബക്കര്‍, സലീം ഗാലക്സി, ഷെരീഫ് തുരുത്തി, ജലീല്‍ പുഴയരികത്ത്, പൈച്ചു ചെര്‍ക്കള, അബൂബക്കര്‍ മെഡിക്കല്‍, ഷഫീഖ് കെ.കെ.പി, ഉനൈസ് അഹമ്മദ് കെ.കെ പുറം, യൂസുഫ് കപ്പല്‍, ജസീല്‍ ടി.എം, ഖലീല്‍ അബൂബക്കര്‍ പങ്കെടുത്തു.