മൂന്ന് ജില്ലാ ഭാരവാഹികളടക്കമുള്ളവരെ ഐ.എന്‍.എല്‍ ഭാരവാഹിത്വത്തില്‍ നിന്ന് നീക്കി

കാസര്‍കോട്: പാര്‍ട്ടി മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം ജില്ലയില്‍ സജീവമായി നടക്കുന്ന സാഹചര്യത്തില്‍ പരസ്യ പ്രസ്താവനയിലൂടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ജില്ലാ ഭാരവാഹികളായ ഇക്ബാല്‍ മാളിക, റിയാസ് അമലടുക്കം, അമീര്‍ കോടി, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ എം.എ. കുഞ്ഞബ്ദുല്ല, എം.കെ.ഹാജി, എ. കെ. കമ്പാര്‍, ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളായ ഹാരിസ് ബെഡി, മുസ്തഫ കുമ്പള, സാലിം ബേക്കല്‍ എന്നിവരെ പാര്‍ട്ടിയുടെ വിവിധ ഭാരവാഹിത്വത്തില്‍ നിന്നും നീക്കം ചെയ്തതായി ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം അറിയിച്ചു. പാര്‍ട്ടിയുടെ […]

കാസര്‍കോട്: പാര്‍ട്ടി മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം ജില്ലയില്‍ സജീവമായി നടക്കുന്ന സാഹചര്യത്തില്‍ പരസ്യ പ്രസ്താവനയിലൂടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ജില്ലാ ഭാരവാഹികളായ ഇക്ബാല്‍ മാളിക, റിയാസ് അമലടുക്കം, അമീര്‍ കോടി, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ എം.എ. കുഞ്ഞബ്ദുല്ല, എം.കെ.ഹാജി, എ. കെ. കമ്പാര്‍, ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളായ ഹാരിസ് ബെഡി, മുസ്തഫ കുമ്പള, സാലിം ബേക്കല്‍ എന്നിവരെ പാര്‍ട്ടിയുടെ വിവിധ ഭാരവാഹിത്വത്തില്‍ നിന്നും നീക്കം ചെയ്തതായി ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം അറിയിച്ചു.
പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഇവരെ നീക്കം ചെയ്യുന്നതിനായി മേല്‍ഘടകത്തോട് ശുപാര്‍ശ ചെയ്തു. മമ്മു കോട്ടപ്പുറം, ടി.എം.എ റഹ്‌മാന്‍ തുരുത്തി എന്നിവരുടെ വിശദീകരണം യോഗം അംഗീകരിച്ചു.
സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് എന്‍.വൈ.എല്‍ ജില്ലാ ഭാരവാഹികളായ സിദ്ദീഖ് ചേരങ്കൈ, അന്‍വര്‍ മാങ്ങാടന്‍ എന്നിവരെ രണ്ട് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.

Related Articles
Next Story
Share it