അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
തളങ്കര: ബൈക്ക് നിയന്ത്രണം വിട്ടുമറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു. തളങ്കര ബാങ്കോട് സി.എച്ച് മുഹമ്മദ് കോയ റോഡിലെ ഡാനി അബ്ദുല്ലയുടെയും ജമീലയുടെയും മകന് അഹ്മദ് കബീര്‍ (26) ആണ് മരിച്ചത്. ഈ മാസം 23ന് പുലര്‍ച്ചെ മൂന്ന് മണിയോടെ തളങ്കര പള്ളിക്കാലിലായിരുന്നു സംഭവം. റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ കബീറിനെ വഴിയാത്രക്കാരാണ് ആസ്പത്രിയില്‍ എത്തിച്ചത്. ആദ്യം കാസര്‍കോട്ടെ ആസ്പത്രിയിലും പിന്നീട് പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും ചികിത്സയിലായിരുന്നു. നില ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ […]

തളങ്കര: ബൈക്ക് നിയന്ത്രണം വിട്ടുമറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു. തളങ്കര ബാങ്കോട് സി.എച്ച് മുഹമ്മദ് കോയ റോഡിലെ ഡാനി അബ്ദുല്ലയുടെയും ജമീലയുടെയും മകന് അഹ്മദ് കബീര്‍ (26) ആണ് മരിച്ചത്. ഈ മാസം 23ന് പുലര്‍ച്ചെ മൂന്ന് മണിയോടെ തളങ്കര പള്ളിക്കാലിലായിരുന്നു സംഭവം. റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ കബീറിനെ വഴിയാത്രക്കാരാണ് ആസ്പത്രിയില്‍ എത്തിച്ചത്. ആദ്യം കാസര്‍കോട്ടെ ആസ്പത്രിയിലും പിന്നീട് പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും ചികിത്സയിലായിരുന്നു. നില ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലുള്ള മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുവരും. സഹോദരങ്ങള്‍: ബല്‍ക്കീസ്, റുമൈസ, റംസീന, അമീറ, സമീറ, സക്കീറ.