വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

ബദിയടുക്ക: കവുങ്ങിന്‍തോട്ടത്തിലെ ജോലിക്കിടെ വീണ് ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. ബദിയടുക്ക നെക്രാജെ പെര്‍ളടുക്ക വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കര്‍ണാടക ബാഗല്‍കോട്ട് സ്വദേശി രവിചന്ദ്ര(42)യാണ് മരിച്ചത്. സെപ്തംബര്‍ 10ന് രവിചന്ദ്ര കുമ്പഡാജെ ബെളിഞ്ചയിലെ സ്വകാര്യവ്യക്തിയുടെ കവുങ്ങിന്‍ തോട്ടത്തില്‍ വളം ഇടുന്നതിനിടെ കാല്‍തെന്നി വീഴുകയായിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ രവിചന്ദ്ര പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നലെ രാത്രിയാണ് മരിച്ചത്. ഭാര്യ: മഞ്ജുള. മക്കള്‍: മനു, സ്മിത.

Related Articles
Next Story
Share it