5 വര്‍ഷം മുമ്പ് 6 വയസുകാരിയെ പീഡിപ്പിച്ച വിവരം പുറത്തുവന്നത് കഴിഞ്ഞ ദിവസം; യുവാവ് അറസ്റ്റില്‍
ആദൂര്‍: അഞ്ചുവര്‍ഷം മുമ്പ് ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വിവരം കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗില്‍ പുറത്തുവന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ശേഖരിച്ച ചൈല്‍ഡ്‌ലൈനിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ആദൂര്‍ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയും പ്രതി അറസ്റ്റിലാവുകയും ചെയ്തു. അഡൂര്‍ കളത്തില ശങ്കരനെ(33)യാണ് ആദൂര്‍ സി.ഐ എ. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളില്‍ അഞ്ചാംതരത്തില്‍ പഠിക്കുന്ന പെണ്‍കുട്ടി ഒന്നാംക്ലാസില്‍ പഠിക്കുമ്പോഴാണ് പീഡനത്തിനിരയായത്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗില്‍ ശങ്കരന്‍ […]

ആദൂര്‍: അഞ്ചുവര്‍ഷം മുമ്പ് ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വിവരം കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗില്‍ പുറത്തുവന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ശേഖരിച്ച ചൈല്‍ഡ്‌ലൈനിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ആദൂര്‍ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയും പ്രതി അറസ്റ്റിലാവുകയും ചെയ്തു. അഡൂര്‍ കളത്തില ശങ്കരനെ(33)യാണ് ആദൂര്‍ സി.ഐ എ. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളില്‍ അഞ്ചാംതരത്തില്‍ പഠിക്കുന്ന പെണ്‍കുട്ടി ഒന്നാംക്ലാസില്‍ പഠിക്കുമ്പോഴാണ് പീഡനത്തിനിരയായത്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗില്‍ ശങ്കരന്‍ തന്നെ ലൈംഗികപീഡനത്തിനിരയാക്കിയ വിവരം പെണ്‍കുട്ടി പുറത്തുവിടുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ ചൈല്‍ഡ് ലൈനിനെ വിവരമറിയിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുക്കുകയും വിശദമായ റിപ്പോര്‍ട്ട് ശേഖരിക്കുകയും ചെയ്തു. പിന്നീടാണ് കേസെടുക്കാന്‍ ആദൂര്‍ പൊലീസിന് ചൈല്‍ഡ് ലൈനിന് നിര്‍ദേശം നല്‍കിയത്. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ ഒളിവില്‍ പോയ ശങ്കരനെ അഡൂര്‍ നാഗത്തുമൂലയില്‍ നിന്നാണ് പിടികൂടിയത്.