നവംബര്‍ ഒമ്പത് മുതല്‍ കേരളത്തില്‍ സ്വകാര്യബസുകളുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും; പണിമുടക്കില്‍ നിന്ന് പിന്‍മാറില്ലെന്ന് ബസുടമകള്‍; സമരം വിജയിപ്പിക്കാന്‍ കോഴിക്കോട്ട് ബസുടമകളുടെ വിപുലമായ കണ്‍വെന്‍ഷന്‍
തിരുവനന്തപുരം: നവംബര്‍ 9 മുതല്‍ കേരളത്തില്‍ സ്വകാര്യബസുകളുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ബസുടമകള്‍ വ്യക്തമാക്കിയതോടെ പണിമുടക്ക് ഉറപ്പായിരിക്കുകയാണ്. ഇന്ധന വിലയില്‍ കുറവുണ്ടായെങ്കിലും ബസ് വ്യവസായത്തിലെ നഷ്ടം നികത്താന്‍ ചാര്‍ജ് വര്‍ധന അനിവാര്യമാണെന്നാണ് ബസുടമകളുടെ വാദം. പണിമുടക്ക് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ബസുടമകളുടെ സംഘടനകളുടെ വിപുലമായ കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച കോഴിക്കോട്ട് നടക്കും. കുറഞ്ഞ ടിക്കറ്റ് ചാര്‍ജ്ജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക, ഫെയര്‍ സ്റ്റേജിന് ആനുപാതികമായി ചാര്‍ജ്ജ് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സ്വകാര്യബസുകളുടെ […]

തിരുവനന്തപുരം: നവംബര്‍ 9 മുതല്‍ കേരളത്തില്‍ സ്വകാര്യബസുകളുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ബസുടമകള്‍ വ്യക്തമാക്കിയതോടെ പണിമുടക്ക് ഉറപ്പായിരിക്കുകയാണ്. ഇന്ധന വിലയില്‍ കുറവുണ്ടായെങ്കിലും ബസ് വ്യവസായത്തിലെ നഷ്ടം നികത്താന്‍ ചാര്‍ജ് വര്‍ധന അനിവാര്യമാണെന്നാണ് ബസുടമകളുടെ വാദം. പണിമുടക്ക് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ബസുടമകളുടെ സംഘടനകളുടെ വിപുലമായ കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച കോഴിക്കോട്ട് നടക്കും.
കുറഞ്ഞ ടിക്കറ്റ് ചാര്‍ജ്ജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക, ഫെയര്‍ സ്റ്റേജിന് ആനുപാതികമായി ചാര്‍ജ്ജ് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സ്വകാര്യബസുകളുടെ പണിമുടക്ക് നടത്തുന്നത്. 2018ലാണ് അവസാനമായി ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചത്. അന്ന് 66 രൂപയായിരുന്നു ഡീസല്‍ വില. 103 രൂപയായി ഇന്ധന വില ഉയര്‍ന്നപ്പോഴാണ് ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചതെന്ന് ഉടമകള്‍ പറയുന്നു. കഴിഞ്ഞ ദിവസം എക്സൈസ് ഡ്യൂട്ടിയില്‍ കുറവു വരുത്തിയപ്പോള്‍ ഡീസല്‍ വില 91.49 രൂപയായി. സംസ്ഥാന സര്‍ക്കാര്‍ നികുതിയിളവ് അനുവദിച്ചാല്‍പോലും ബസ് വ്യവസായത്തിന് നിലവിലുള്ള പ്രതിസന്ധിയെ മറികടക്കാന്‍ കഴിയില്ലെന്നാണ് ബസുടമകള്‍ വ്യക്തമാക്കുന്നത്. കോവിഡിനെത്തുടര്‍ന്ന് 60 ശതമാനം സ്വകാര്യ ബസ്സുകള്‍ മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. കോവിഡ് സാഹചര്യം മാറുന്നത് വരെ വാഹന നികുതി ഒഴിവാക്കണമെന്നും ബസുടമകളുടെ സംയുക്ത സമിതി ആവശ്യപ്പെട്ടു.