ചൂരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് യുവാക്കളെ പരിക്കേല്‍പ്പിച്ച സംഭവം; ഡ്രൈവര്‍ക്കെതിരെ വധശ്രമത്തിന് കേസ്

കാസര്‍കോട്: ചൂരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കാനിടയായ സംഭവത്തില്‍ കാറോടിച്ച യുവാവിനെതിരെ കാസര്‍കോട് പൊലീസ് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. മീപ്പുഗിരിയില്‍ നിന്ന് ചൂരിയിലേക്ക് വരികയായിരുന്ന ചൂരിയിലെ അഹമദ് ജാബിര്‍, സുഹൃത്ത് ജാബിര്‍ എന്നിവര്‍ക്കാണ് കാറിടിച്ച് പരിക്കേറ്റത്. ഇന്നോവ കാറാണ് മനപൂര്‍വ്വം സ്‌കൂട്ടറില്‍ ഇടിച്ചതെന്നാണ് പരാതി. പരിക്കേറ്റവര്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലാണ്. വധശ്രമത്തിന് പുറമെ ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ വകുപ്പും ചേര്‍ത്തിട്ടുണ്ട്. അതേസമയം യുവാക്കളെ മനപൂര്‍വ്വം കാറിടിച്ചതിന് പിന്നിലെ […]

കാസര്‍കോട്: ചൂരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കാനിടയായ സംഭവത്തില്‍ കാറോടിച്ച യുവാവിനെതിരെ കാസര്‍കോട് പൊലീസ് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. മീപ്പുഗിരിയില്‍ നിന്ന് ചൂരിയിലേക്ക് വരികയായിരുന്ന ചൂരിയിലെ അഹമദ് ജാബിര്‍, സുഹൃത്ത് ജാബിര്‍ എന്നിവര്‍ക്കാണ് കാറിടിച്ച് പരിക്കേറ്റത്. ഇന്നോവ കാറാണ് മനപൂര്‍വ്വം സ്‌കൂട്ടറില്‍ ഇടിച്ചതെന്നാണ് പരാതി. പരിക്കേറ്റവര്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലാണ്. വധശ്രമത്തിന് പുറമെ ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ വകുപ്പും ചേര്‍ത്തിട്ടുണ്ട്. അതേസമയം യുവാക്കളെ മനപൂര്‍വ്വം കാറിടിച്ചതിന് പിന്നിലെ കാരണവും പൊലീസ് അന്വേഷിച്ചുവരികയാണ്.

Related Articles
Next Story
Share it