കൊച്ചിയിലെ ഫ്ളാറ്റില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം; പ്രതിയെന്ന് സംശയിക്കുന്ന കോഴിക്കോട് സ്വദേശി കാസര്‍കോട്ട് പിടിയില്‍
കാസര്‍കോട്: കൊച്ചി കാക്കനാട് ഫ്‌ളാറ്റില്‍ സജീവ് കൃഷ്ണന്‍ എന്ന യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന കോഴിക്കോട് സ്വദേശി കാസര്‍കോട്ട് പൊലീസ് പിടിയിലായി. കോഴിക്കോട് പയ്യോളി സ്വദേശി അര്‍ഷാദാണ് ബുധനാഴ്ച ഉച്ചയോടെ പിടിയിലായത്. കര്‍ണാടകയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് അര്‍ഷാദിനെ കാസര്‍കോട്ടുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ അര്‍ഷാദിനെ പിടികൂടുന്നതിന് കോഴിക്കോട് പയ്യോളിയിലെ വീട്ടിലും ബന്ധുവീട്ടിലും പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു. മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയെ ചൊവ്വാഴ്ചയാണ് കാക്കനാട് ഇടച്ചിറയിലെ […]

കാസര്‍കോട്: കൊച്ചി കാക്കനാട് ഫ്‌ളാറ്റില്‍ സജീവ് കൃഷ്ണന്‍ എന്ന യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന കോഴിക്കോട് സ്വദേശി കാസര്‍കോട്ട് പൊലീസ് പിടിയിലായി. കോഴിക്കോട് പയ്യോളി സ്വദേശി അര്‍ഷാദാണ് ബുധനാഴ്ച ഉച്ചയോടെ പിടിയിലായത്. കര്‍ണാടകയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് അര്‍ഷാദിനെ കാസര്‍കോട്ടുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ അര്‍ഷാദിനെ പിടികൂടുന്നതിന് കോഴിക്കോട് പയ്യോളിയിലെ വീട്ടിലും ബന്ധുവീട്ടിലും പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു. മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയെ ചൊവ്വാഴ്ചയാണ് കാക്കനാട് ഇടച്ചിറയിലെ ഓക്സോണിയ ഫ്ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തിന്റെ തലയിലും ദേഹത്തും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. രണ്ടു ദിവസത്തെ പഴക്കമുണ്ട്. സജീവ് ഉള്‍പ്പെടെ അഞ്ചു യുവാക്കള്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ളാറ്റിന്റെ ബാല്‍ക്കണിയോട് ചേര്‍ന്ന ചതുരാകൃതിയിലുള്ള ഡക്ടറ്റില്‍ തിരുകിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. കൂടെ താമസിച്ചിരുന്ന മൂന്നുപേര്‍ വിനോദയാത്ര കഴിഞ്ഞു മടങ്ങിയെത്തിയപ്പോഴാണ് സജീവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.
മൃതദേഹം കവറുകള്‍ കൊണ്ട് മറച്ച് ബെഡ് ഷീറ്റില്‍ പൊതിഞ്ഞ് കെട്ടി സൂക്ഷിച്ചിരിക്കുകയായിരുന്നു.