ഐ.എം.എ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും നടത്തി

കാസര്‍കോട്: ഹോട്ടല്‍ സിറ്റി ടവറില്‍ ചേര്‍ന്ന ഐഎംഎ കാസര്‍കോട് ശാഖയുടെ വാര്‍ഷിക കുടുംബ സംഗമത്തില്‍ 2021-22 വര്‍ഷത്തെ ഭാരവാഹികള്‍ സ്ഥാനമേറ്റു. ഐഎംഎ കേരള നോര്‍ത്ത് സോണ്‍ വൈസ് പ്രസിഡന്റ് ഡോ. എം. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര്‍ ഡോ. ലളിത് സുന്ദരം മുഖ്യാതിഥിയായിരുന്നു. ബ്രാഞ്ച് പ്രസിഡന്റ് ഡോ. ബി. നാരായണ നായിക് അധ്യക്ഷത വഹിച്ചു. ഹിമജ ഭായ്, സ്വസ്തി, സ്പൂര്‍ത്തി എന്നിവരുടെ പ്രാര്‍ത്ഥനാ ഗാനത്തോടെയാണ് യോഗം ആരംഭിച്ചത്. ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. ഡോ.ജനാര്‍ദന […]

കാസര്‍കോട്: ഹോട്ടല്‍ സിറ്റി ടവറില്‍ ചേര്‍ന്ന ഐഎംഎ കാസര്‍കോട് ശാഖയുടെ വാര്‍ഷിക കുടുംബ സംഗമത്തില്‍ 2021-22 വര്‍ഷത്തെ ഭാരവാഹികള്‍ സ്ഥാനമേറ്റു.
ഐഎംഎ കേരള നോര്‍ത്ത് സോണ്‍ വൈസ് പ്രസിഡന്റ് ഡോ. എം. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര്‍ ഡോ. ലളിത് സുന്ദരം മുഖ്യാതിഥിയായിരുന്നു. ബ്രാഞ്ച് പ്രസിഡന്റ് ഡോ. ബി. നാരായണ നായിക് അധ്യക്ഷത വഹിച്ചു. ഹിമജ ഭായ്, സ്വസ്തി, സ്പൂര്‍ത്തി എന്നിവരുടെ പ്രാര്‍ത്ഥനാ ഗാനത്തോടെയാണ് യോഗം ആരംഭിച്ചത്. ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. ഡോ.ജനാര്‍ദന നായിക് മുഖ്യാതിഥിയെ പരിചയപ്പെടുത്തി. ബ്രാഞ്ച് സെക്രട്ടറി ഡോ.രാകേഷ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഡോ. എം മുരളീധരന്‍ ഭാരവാഹികളെ സ്ഥാനരോഹനം ചെയ്തു. കാസര്‍കോട് ജില്ലാ, ജനറല്‍ ആശുപത്രികളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും കാസര്‍കോട് എയിംസിന് അനുമതി ലഭിക്കുന്നതിനും യുദ്ധകാലാടിസ്ഥാനത്തില്‍ ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഐഎംഎ ജില്ലാ ചെയര്‍മാന്‍ ഡോ.സുരേഷ് ബാബു, ഡോ.ടി.വി. പത്മനാഭന്‍ പ്രസിഡന്റ് ഐ.എം.എ. കാഞ്ഞങ്ങാട്, ഡോ. ജമാല്‍ അഹമ്മദ് സംസ്ഥാന ട്രഷറര്‍ കെ.ജി.എം.ഒ.എ., ഡോ.ബി.എസ്. റാവു, ഡോ. സത്യനാഥ്, ഡോ. എ.വി. ഭരതന്‍, ഡോ. വിനോദ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
ഡോ. കാസിം നന്ദി പറഞ്ഞു. ഡോ. രേഖ റായ് ചടങ്ങ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികള്‍: ഡോ. ബി. നാരായണ നായ്ക് (പ്രസി.), ഡോ. ടി. കാസിം (സെക്ര.), ഡോ. ജമാലുദ്ദീന്‍ (ട്രഷ.), ഡോ. ഭരതന്‍ എ.വി., ഡോ. രേഖ റായ് (വൈസ് പ്രസി.).

Related Articles
Next Story
Share it