ക്രിക്കറ്റിന്റെ മുഖം മിനുക്കാനൊരുങ്ങി ഐ.സി.സി

ബ്രിട്ടീഷ് ഭരണം നിലനിന്നിരുന്ന പഴയ കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലാണ് ഇന്ന് ക്രിക്കറ്റ് കളി പ്രചാരത്തിലുള്ളത്. പഴയ കാലത്ത് ധനികന്‍മാരുടെ കളിയായിട്ടാണ് ക്രിക്കറ്റിനെ നോക്കി കണ്ടിട്ടുള്ളതെങ്കിലും ഇന്ന് സമൂഹത്തിലെ എല്ലാ വിഭാഗം ചെറുപ്പക്കാരുടെയും ഇഷ്ട വിനോദമായി മാറിയിട്ടുണ്ട് ക്രിക്കറ്റ്. കാല്‍നൂറ്റാണ്ടിങ്ങോട്ട് ഫിഫ്റ്റി-50യുടെയും ട്വന്റി-20യുടെയും ആവിര്‍ഭാവത്തോടെയാണ് ഈ വിനോദത്തിന് ആഗോളതലത്തില്‍ ആവേശവും മത്സരബുദ്ധിയും പ്രചാരവും സിദ്ധിച്ചത്. ഐ.സി.സിയുടെ ചട്ടക്കൂട്ടില്‍ നിന്ന് കൊണ്ടാണ് ലോകക്കപ്പ് മത്സരങ്ങള്‍ക്ക് നാന്ദി കുറിച്ചത്. ഇംഗ്ലണ്ടിലെ വിവിധ വേദികളിലായി നടന്നിരുന്ന ആദ്യത്തെ മൂന്ന് ലോകക്കപ്പിലും 60 ഓവര്‍ വീതമായിരുന്നു […]

ബ്രിട്ടീഷ് ഭരണം നിലനിന്നിരുന്ന പഴയ കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലാണ് ഇന്ന് ക്രിക്കറ്റ് കളി പ്രചാരത്തിലുള്ളത്. പഴയ കാലത്ത് ധനികന്‍മാരുടെ കളിയായിട്ടാണ് ക്രിക്കറ്റിനെ നോക്കി കണ്ടിട്ടുള്ളതെങ്കിലും ഇന്ന് സമൂഹത്തിലെ എല്ലാ വിഭാഗം ചെറുപ്പക്കാരുടെയും ഇഷ്ട വിനോദമായി മാറിയിട്ടുണ്ട് ക്രിക്കറ്റ്. കാല്‍നൂറ്റാണ്ടിങ്ങോട്ട് ഫിഫ്റ്റി-50യുടെയും ട്വന്റി-20യുടെയും ആവിര്‍ഭാവത്തോടെയാണ് ഈ വിനോദത്തിന് ആഗോളതലത്തില്‍ ആവേശവും മത്സരബുദ്ധിയും പ്രചാരവും സിദ്ധിച്ചത്. ഐ.സി.സിയുടെ ചട്ടക്കൂട്ടില്‍ നിന്ന് കൊണ്ടാണ് ലോകക്കപ്പ് മത്സരങ്ങള്‍ക്ക് നാന്ദി കുറിച്ചത്. ഇംഗ്ലണ്ടിലെ വിവിധ വേദികളിലായി നടന്നിരുന്ന ആദ്യത്തെ മൂന്ന് ലോകക്കപ്പിലും 60 ഓവര്‍ വീതമായിരുന്നു ഒരു ടീമിന് കളിക്കാനുണ്ടായിരുന്ന ദൈര്‍ഘ്യം. പിന്നീട് ഇംഗ്ലണ്ടിന് പുറത്ത് നടന്ന എല്ലാ ലോകക്കപ്പിലും ബൗളിംങ് 50 ഓവര്‍ വീതമായി നിശ്ചയപ്പെടുത്തി. ആദ്യത്തെ രണ്ടു ലോകക്കപ്പ് വെസ്റ്റിന്റീസും മൂന്നാമത്തേത് അന്ന് ലോയിഡിന്റെ നായകത്വത്തില്‍ സ്വപ്‌ന ടീമായിരുന്ന വിന്റീസിനെ തോല്‍പിച്ച് കപിലിന്റെ നേതൃത്വത്തില്‍ ഇന്ത്യയും വിജയിച്ചു.
ഇന്ന് ക്രിക്കറ്റില്‍ പുതിയ നിയമങ്ങള്‍ ചേര്‍ത്തും നിലവിലുള്ളവ പരിഷ്‌ക്കരിച്ചും ഇംഗ്ലണ്ടിലെ ഏറ്റവും പഴക്കം ചെന്ന ക്ലബ് ഇന്റര്‍നാഷണല്‍ (ഐ.സി.സി) ക്രിക്കറ്റിനെ നിയന്ത്രിക്കുകയും ചെയ്യുന്ന മാര്‍ലി ബോണ്‍ ക്രിക്കറ്റ് ക്ലബ് (എം.സി.സി) പലപ്പോഴും വിവാദമാക്കാറുള്ള മങ്കാദിംഗ് സ്‌ട്രൈക്ക് റൊട്ടേഷന്‍, വൈഡ് ബോള്‍, പകരം കളിക്കാരന്‍, പന്തില്‍ തുപ്പല്‍ പുരട്ടല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ക്രിക്കറ്റ് നിയമങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി. ക്രിക്കറ്റ് നിയമങ്ങള്‍ പരിഷ്‌ക്കരിക്കാന്‍ അധികാരമുള്ള എം.സി.സിയുടെ നിയമ സമിതിയാണ് പുതിയ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
2022 ഒക്‌ടോബര്‍ ഒന്നുമുതല്‍ ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും. ലോക ക്രിക്കറ്റിന്റെ മക്കയെന്ന് അറിയപ്പെടുന്ന ലണ്ടനിലെ ലോഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉടമകളും ലോകത്തെ ഏറ്റവും സജീവമായ ക്രിക്കറ്റ് ക്ലബ്ബും ഐ.സി.സിയുടെ എല്ലാ ആധികാര്യതയും നിര്‍വ്വഹിക്കുകയും ചെയ്യുന്നത് മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബാണ്. 1787ല്‍ രൂപം കെള്ളുകയും ഐ.സി.സി രൂപം കൊള്ളുന്നതിന് മുമ്പ് തന്നെ ലോക ക്രിക്കറ്റിനെ നിയന്ത്രിക്കുകയും ക്രിക്കറ്റുമായി ബന്ധപ്പെട്ട നിയമങ്ങളെല്ലാം നിര്‍ണ്ണയിക്കുകയും ചെയ്യുന്നത് ലോഡ്‌സ് ആസ്ഥാനമായി നിലവിലുള്ള എം.സി.സിയാണ്.
മങ്കാദിംഗ് ഇനി റണ്ണൗട്ട്:- ബൗളര്‍ റണ്ണറപ്പിനു ശേഷം ബൗളിംഗ് ആക്ഷന്‍ പൂര്‍ത്തിയാക്കി പന്ത് റിലീസ് ചെയ്യുന്നതിന് മുമ്പ് നോണ്‍ സ്‌ട്രൈക്കര്‍ ക്രീസ് വിട്ടിറങ്ങിയാല്‍ റണ്ണൗട്ടാകുന്ന രീതിയെയാണ് മങ്കാദിംഗ് എന്ന് പറയുന്നത്. മാന്യന്മാരുടെ കളിയെന്ന് അറിയപ്പെടുന്ന ക്രിക്കറ്റിലെ മാന്യതക്ക് നിരക്കാത്ത പ്രവൃത്തിയായാണ് മങ്കാദിംഗ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാലിപ്പോള്‍ ഈ നിയമത്തില്‍ കാര്യമായ പരിഷ്‌ക്കരണമാണ് ഇംഗ്ലണ്ടിലെ മാര്‍ലി ബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് (എം.സി.സി) വരുത്തിയിരിക്കുന്നത്. നീതിയുക്തമല്ലാത്ത 41-ാം നിയമത്തില്‍ ഉള്‍പ്പെട്ടിരുന്ന മങ്കാദിംഗ് ഇപ്പോള്‍ റണ്ണൗട്ടിനെ കുറിച്ച് പരാമര്‍ശിക്കുന്ന 38-ാം നിയമത്തിലേക്ക് മാറ്റിയിരിക്കയാണ് എം.സി.സി.
സ്‌ട്രൈക്ക് റൊട്ടേഷന്‍:- സ്‌ട്രൈക്ക് റൊട്ടേഷന്‍ നിയമത്തിലാണ് എം.സി.സി കാര്യമായ ഇടപെടല്‍ നടത്തിയിരിക്കുന്നത്. ഇനി മുതല്‍ ഒരു ബാറ്റര്‍ ക്യാച്ച് നല്‍കി പുറത്തായാല്‍ പുതിയതായി ഇറങ്ങുന്ന ബാറ്റര്‍ ആയിരിക്കണം അടുത്ത പന്ത് നേരിടേണ്ടത്. ഓവറിലെ അവസാന പന്തിലാണ് ഈ പുറത്താക്കലെങ്കിലും പുതിയ ബാറ്റ്‌സ്മാനാകും അടുത്ത ഓവറിലെ ആദ്യ പന്ത് നേരിടേണ്ടത്. നേരത്തെ ഇത്തരത്തില്‍ ഫീല്‍ഡര്‍ ക്യാച്ച് എടുക്കും മുമ്പ് ബാറ്റ്‌സ്മാന്മാര്‍ ക്രോസ് ചെയ്താല്‍ പുതിയ ബാറ്റ്‌സ്മാന്‍ നോണ്‍സ് ട്രൈക്കേഴ്‌സ് എന്റിലാണ് വരിക.
വൈഡ് നിര്‍ണ്ണയം:- ഇന്നത്തെ ആധുനിക ക്രിക്കറ്റില്‍ ബാറ്റര്‍മാര്‍ നിരവധി പുതിയ ഷോട്ടുകള്‍ പരീക്ഷിക്കാറുണ്ട്. ഇത് മുന്‍ നിര്‍ത്തി വൈഡ് നിര്‍ണ്ണയിക്കുന്ന നിയമത്തിലും എം.സി.സി മാറ്റം വരുത്തി. ബൗളര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ റണ്ണപ്പിനിടെ ബാറ്റര്‍മാര്‍ അനാവശ്യമായി ക്രീസില്‍ നിന്ന് മാറി കളിക്കാറുണ്ട്. ഇത്തരത്തില്‍ ബൗളര്‍ എറിയുന്ന പന്തുകള്‍ പലപ്പോഴും വൈഡ് വിളിക്കാറുണ്ട്. ഇനി ബൗളര്‍ പന്ത് റിലീസ് ചെയ്യുമ്പോള്‍ ബാറ്റര്‍ എവിടെയാണോ നില്‍ക്കുന്നത് അതിനനുസരിച്ചാകും വൈഡ് ബാധകമാവുക.
എം.സി.സിയുടെ പുതിയ നിയമമനുസരിച്ച് പകരക്കാരനായി ഇറങ്ങുന്ന കളിക്കാരുടെ കാര്യത്തിലും മാറ്റമുണ്ട്. പകരക്കാരനായി ഇറങ്ങുന്ന താരങ്ങള്‍ക്ക് മുന്‍കളിക്കാരനെ പോലെ തന്നെ പുറത്താക്കലുകളും മറ്റും സ്വന്തം പേരില്‍ തന്നെ ലഭിച്ചതായി കണക്കാക്കും.
സ്വിറ്റ്‌സര്‍ലാണ്ടിലെ സൂറിച്ച് ആസ്ഥാനമായുള്ള "ഫിഫ" ലോക ഫുട്‌ബോളില്‍ പല മാറ്റങ്ങളും യോഗം ചേര്‍ന്ന് വര്‍ഷാവര്‍ഷം നടത്തുന്നുണ്ടെങ്കിലും ലോകകായിക ഭൂപടത്തില്‍ കേവലം രാജ്യങ്ങള്‍ മാത്രം രംഗത്തിറങ്ങുന്ന ക്രിക്കറ്റില്‍ കുറേ വര്‍ഷങ്ങള്‍ക്കിടയിലാണ് ഇത്രയും മാറ്റം വരുത്തുന്നത്.
എം.സി.സിയുടെ നിര്‍ദ്ദേശ പ്രകാരം ഐ.സി.സി ഒക്‌ടോബര്‍
ഒന്നു മുതല്‍ നടപ്പാക്കുന്ന
പുതിയ നിയമങ്ങള്‍
1. പന്തിന്റെ തിളക്കം കൂട്ടാന്‍ തുപ്പല്‍ ഉപയോഗിക്കാന്‍ പാടില്ല. വിയര്‍പ്പ് ഉപയോഗിച്ച് പന്തിന്റെ തിളക്കം കൂട്ടാം.
2. മങ്കാദിംഗ് ഇനി ഒരു കുറ്റമല്ല; റണ്ണൗട്ടിന്റെ പരിധിയില്‍ വരും. പകരക്കാരനായി എത്തുന്ന കളിക്കാരനെ 11 അംഗ ടീമിലുള്ളതായി പരിഗണിച്ച് ക്രഡിറ്റ് നല്‍കും.
3. ക്യാച്ച് ഔട്ടാകുന്ന ബാറ്റിന് പകരമായെത്തുന്ന ബാറ്റര്‍ ആയിരിക്കും ഇനി മുതല്‍ അടുത്ത പന്ത് നേരിടേണ്ടത്.
4. മൈതാനത്തേക്ക് ആരാധകരോ മൃഗങ്ങളോ കടന്ന് കയറുന്ന സമയത്ത് എറിയുന്ന പന്ത് ഡെഡ് ബോളായി പരിഗണിക്കും.
5. ബൗള്‍ ചെയ്യുന്നതിന് മുമ്പ് സ്‌ട്രൈക്കര്‍ ബാറ്ററെ പുറത്താക്കാന്‍ ബൗളര്‍ ത്രോ ചെയ്താല്‍ ഡെഡ് ബോള്‍.
6. ബൗള്‍ ചെയ്യുമ്പോള്‍ ബാറ്റര്‍ ക്രീസില്‍ എവിടെയായിരുന്നുവോ അത് പരിഗണിച്ചായിരിക്കും ഇനി മുതല്‍ വൈഡ്.
7. ബൗളറുടെ കൈയില്‍ നിന്ന് അബദ്ധത്തില്‍ വഴുതുന്ന പന്ത് പിച്ചിന് പുറത്ത് ആണെങ്കില്‍ പോലും ബാറ്റര്‍ക്ക് കളിക്കാം.
8. ബൗളിംഗിനിടെ ഫീല്‍ഡര്‍മാരുടെ അനാവശ്യമായ ചലനങ്ങള്‍ക്ക് ഇനി മുതല്‍ അഞ്ച് റണ്‍സ് പിഴയിടും.
ഐ.സി.സി വരുത്തുന്ന പുതിയ മാറ്റങ്ങള്‍ നമ്മുടെ നാട്ടിലെ ക്രിക്കറ്റ് ഭാരവാഹികളും കളിക്കാരും പഠിച്ചുവെക്കല്‍ അത്യാവശ്യമാണ്.

Related Articles
Next Story
Share it